ആറ്റിങ്ങല്‍: പ്രഖ്യാപിക്കുന്ന പദ്ധതികള്‍ എല്ലാവര്ക്കും പ്രയോജനപ്പെടുന്നുവെന്ന് ഉറപ്പാക്കിയാണ് നരേന്ദ്രമോദി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്ന് കേന്ദ്രമന്ത്രിയും ആറ്റിങ്ങല്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ വി. മുരളീധരന്. നാഗര്‍കോവില്‍-കോട്ടയം എക്സ്പ്രസിന് കാപ്പില്‍ റെയില്‍വെ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിച്ചതിന്റെ ഫഌഗ് ഓഫ് കര്‍മം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിമാരാകട്ടെ, ഉദ്യോഗസ്ഥരാകട്ടെ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുകയായിരുന്നു. പൊതുജന പങ്കാളിത്തത്തോടെയുള്ള സദ്ഭരണമാണ് പത്തുവര്‍ഷം രാജ്യം കണ്ടത്. ജനങ്ങളിലേക്ക് ഇറങ്ങിവന്ന് അത് ഉറപ്പുവരുത്താന്‍ കൂടി ജനപ്രതിനിധികള്‍ക്ക് കഴിയണം.
കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണം, സ്റ്റേഷന് മാസ്റ്റര്‍ സ്ഥിരം നിയമനാടിസ്ഥാനത്തില്‍ വേണം, യാത്രക്കാര്‍ക്ക് മുറിച്ചുകടക്കാന്‍ മേല്‍പ്പാലമോ അടിപ്പാതയോ വേണം തുടങ്ങിയ ആവശ്യങ്ങളും മൂന്നാം നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കും. രാജ്യത്തെ റെയില്‍വെ വികസനത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മുന്തിയ പരിഗണന കിട്ടുന്ന സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: