ന്യൂദൽഹി: അശ്ലീല ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിച്ചതിന് 18 ഒടിടി പ്ലാറ്റ്ഫോമുകളും അവയുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ അക്കൗണ്ടുകളും ബ്ലോക്ക് ചെയ്യാൻ നടപടി സ്വീകരിച്ചതായി സർക്കാർ വ്യാഴാഴ്ച അറിയിച്ചു. വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
18 ഒടിടി പ്ലാറ്റ്ഫോമുകളും 19 വെബ്സൈറ്റുകളും 10 ആപ്പുകളും (ഗൂഗിൾ പ്ലേ സ്റ്റോറിൽ ഏഴ്, ആപ്പിൾ ആപ്പ് സ്റ്റോറിൽ മൂന്ന്), അവയുമായി ബന്ധപ്പെട്ട 57 സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഇന്ത്യയിൽ പൊതുജനങ്ങൾക്കായി പ്രവർത്തനരഹിതമാക്കിയതായി മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
സർഗ്ഗാത്മകമായ ആവിഷ്കാര’ത്തിന്റെ മറവിൽ അശ്ലീലവും അസഭ്യവും അധിക്ഷേപവും പ്രചരിപ്പിക്കാതിരിക്കാനുള്ള ഉത്തരവാദിത്തം പ്ലാറ്റ്ഫോമുകൾ പാലിക്കണമെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: