മുംബൈ: ബിജെപിയുടെ ആദ്യ 195 ലോക് സഭാ സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താത്തതില്‍ അപമാനിതനായി എന്ന് തോന്നുന്നുവെങ്കില്‍ സീറ്റ് നല്‍കാമെന്ന വാഗ്ദാനവുമായി രംഗത്തെത്തിയ ഉദ്ധവ് താക്കറേയ്‌ക്ക് കണക്കിന് കൊടുത്ത് നിതിന്‍ ഗാഡ്കരി. ഉദ്ധവ് താക്കറെയുടെ ഈ അഭിപ്രായപ്രകടനം അപക്വവും അപഹാസ്യവും ആണെന്നായിരുന്നു നിതിന്‍ ഗാഡ്കരിയുടെ മറുപടി.
സീറ്റുനല്‍കാതെ ബിജെപിയാല്‍ അപമാനിതനായി എന്ന് തോന്നുന്നുവെങ്കില്‍ താങ്കളെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തി ജയിപ്പിക്കുമെന്നായിരുന്നു ഉദ്ധവ് താക്കറെ വെച്ചുനീട്ടിയ വാഗ്ദാനം. തങ്ങളുടെ പക്ഷം ജയിക്കുകയാണെങ്കില്‍ താങ്കളെ മന്ത്രിയാക്കുമെന്നും ഉദ്ധവ് പ്രസ്താവിച്ചിരുന്നു.
“താങ്കളുടെ പ്രസ്താവന അപക്വവും അപഹാസ്യവുമാണ്. ബിജെപിയ്‌ക്ക് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതില്‍ അതിന്‍റേതായ ഒരു സംവിധാനമുണ്ട്. എന്തായാലും ബിജെപി നേതാക്കളുടെ കാര്യത്തില്‍ ശിവസേന (ഉദ്ധവ് താക്കറെ പക്ഷം) ബുദ്ധിമുട്ടേണ്ടതില്ല”- നിതിന്‍ ഗാഡ് കരി പറഞ്ഞു.
ഉദ്ധവ് താക്കറെയുടെ പ്രസ്താവന റോഡില്‍ നില്‍ക്കുന്ന ഒരാള്‍ മറ്റൊരാളെ യുഎസ് പ്രസിഡന്‍റാക്കാം എന്ന് പറയുന്നതിന് തുല്ല്യമാണെന്ന് ബിജെപി നേതാവ് ദേവേന്ദ്ര ഫഢ്നാവിസ് പരിഹസിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: