ന്യൂദല്‍ഹി: നമോ ഡ്രോണ്‍ ദീദിമാര്‍ വികസനത്തിന്റെ പുതിയ അധ്യായം രചിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാരീശക്തിയുടെ നിശ്ചയദാര്‍ഢ്യവും സ്ഥിരോത്സാഹവും പ്രശംസനീയമാണ്. സശക്ത് നാരി – വികസിത് ഭാരത് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഇത് ചരിത്രപരമായ നിമിഷമാണ്. അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെയും നാരീശക്തിയുടെ അന്തസ്സ് ഉറപ്പാക്കുന്നതിലൂടെയും മാത്രമേ ഏതൊരു സമൂഹത്തിനും പുരോഗതി കൈവരിക്കാന്‍ കഴിയുകയുള്ളു.
ഡ്രോണ്‍ ദീദിമാരും ലാഖ്പതി ദീദിമാരും വിജയത്തിന്റെ പുതിയ അധ്യായങ്ങള്‍ രചിക്കുകയാണ് അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ വിജയം വരിച്ച വനിതാ സംരംഭകരുമായി ഇടപഴകുന്നതു രാജ്യത്തിന്റെ ഭാവിയുടെ കാര്യത്തില്‍ ആത്മവിശ്വാസം പകരുന്നതാണ്. നാരീശക്തിയുടെ നിശ്ചയദാര്‍ഢ്യത്തെയും സ്ഥിരോത്സാഹത്തെയും അദ്ദേഹം പ്രശംസിച്ചു. മൂന്ന് കോടി ലാഖ്പതി ദീദിമാരെ സൃഷ്ടിക്കാനുള്ള യാത്ര ആരംഭിക്കാന്‍ ഇത് ആത്മവിശ്വാസം നല്‍കുന്നുവെന്നും മോദി പറഞ്ഞു.
ന്യൂദല്‍ഹിയിലെ പൂസയിലുള്ള ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നമോ ഡ്രോണ്‍ ദീദിമാര്‍ നടത്തിയ കാര്‍ഷിക ഡ്രോണ്‍ പ്രദര്‍ശനങ്ങള്‍ക്ക് അദ്ദേഹം സാക്ഷ്യം വഹിച്ചു. രാജ്യവ്യാപകമായി 10 വ്യത്യസ്ത ഇടങ്ങളില്‍ നിന്നുള്ള നമോ ഡ്രോണ്‍ ദീദിമാരും പ്രദര്‍ശനത്തില്‍ പങ്കെടുത്തു. 1000 നമോ ഡ്രോണ്‍ ദീദിമാര്‍ക്കു പ്രധാനമന്ത്രി ഡ്രോണുകള്‍ കൈമാറി. ഓരോ ജില്ലയിലും ബാങ്കുകള്‍ വഴി സബ്സിഡി നിരക്കില്‍ സ്വയംസഹായ സംഘങ്ങള്‍ക്ക് 8000 കോടി രൂപ ബാങ്ക് വായ്പയും 2000 കോടി രൂപയുടെ മൂലധന സഹായനിധിയും പ്രധാനമന്ത്രി വിതരണം ചെയ്തു. ഗുണഭോക്താക്കളുമായും മോദി ആശയവിനിമയം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: