ഗുരുഗ്രാം: രാജ്യത്തുടനീളമുള്ള 112 ദേശീയ പാത പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹരിയാനയിലെ ഗുരുഗ്രാമില്‍ നടന്ന ചടങ്ങിലാണ് അദേഹം ഒരു ലക്ഷം കോടി രൂപയുടെ വികസനത്തിന് തുടക്കം കുറിച്ചത്. ഇതോടനുബന്ധിച്ച് ദ്വാരക എക്സ്പ്രസ് വേയുടെ ഹരിയാന ഭാഗം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
അടുത്ത തലമുറയുടെ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടത്തിയത്. ഇന്ത്യയിലുടനീളമുള്ള കണക്റ്റിവിറ്റിക്ക് ഇന്ന് ഒരു സുപ്രധാന ദിവസമാണ്. വിവിധ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 112 ദേശീയ പാതകള്‍ രാജ്യത്തില്‍ മാറ്റം ശൃഷ്ടിക്കാന്‍ പോകുകയാണ്.
ദ്വാരക എക്സ്പ്രസ് വേയുടെ ഹരിയാന വിഭാഗം ഉദ്ഘാടനം ചെയ്യും. ഈ പദ്ധതികള്‍ സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും അടുത്ത തലമുറ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇത് യാഥാര്‍ത്ഥ്യമാകുന്നതോടെ ഗതാഗതം മെച്ചപ്പെടുത്താനും ദേശീയ പാത48ല്‍ ദല്‍ഹിക്കും ഗുരുഗ്രാമിനുമിടയിലുള്ള തിരക്ക് കുറയ്ക്കാനും സഹായിക്കും. എട്ടുവരിപ്പാതയുള്ള ദ്വാരക എക്സ്പ്രസ് വേയുടെ 19 കിലോമീറ്റര്‍ നീളമുള്ള ഹരിയാന ഭാഗം ഏകദേശം 4,100 കോടി രൂപ ചെലവിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതില്‍ 10.2 കിലോമീറ്റര്‍ നീളമുള്ള ദല്‍ഹിഹരിയാന അതിര്‍ത്തി മുതല്‍ ബസായി റെയില്‍ ഓവര്‍ബ്രിഡ്ജ് (ആര്‍ഒബി) വരെയുള്ള രണ്ട് പാക്കേജുകള്‍ ഉള്‍പ്പെടുന്നു.
കൂടാതെ 8.7കിലോമീറ്റര്‍ നീളമുള്ള ബസായി ആര്‍ഒബി മുതല്‍ ഖേര്‍ക്കി ദൗള വരെയുമാണ് അടുത്ത പക്കേജ്. ഇത് ദല്‍ഹിയിലെ ഐജിഐ വിമാനത്താവളത്തിലേക്കും ഗുരുഗ്രാം ബൈപാസിലേക്കും നേരിട്ട് കണക്റ്റിവിറ്റി നല്‍കും. ഇതിനു പുറമെ 9.6കിലോമീറ്റര്‍ നീളമുള്ള ആറുവരിപ്പാതയുള്ള അര്‍ബന്‍ എക്സ്റ്റന്‍ഷന്‍ റോഡ്കക പാക്കേജ് 3നംഗ്ലോയ്നജഫ്ഗഡ് റോഡ് മുതല്‍ ദല്‍ഹിയിലെ സെക്ടര്‍ 24 ദ്വാരക ഭാഗം വരെയുള്ളതും ഉത്തര്‍പ്രദേശില്‍ 4,600 കോടി രൂപ ചെലവില്‍ വികസിപ്പിച്ച ലഖ്നൗ റിംഗ് റോഡിന്റെ മൂന്ന് പാക്കേജുകളും ആന്ധ്രാപ്രദേശില്‍ ഏകദേശം 2,950 കോടി രൂപ ചെലവില്‍ എന്‍എച്ച്16ന്റെ ആനന്ദപുരംപെന്ഡുര്ത്തിഅനകപ്പള്ളി ഭാഗങ്ങളുടെ വികസനങ്ങളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത മറ്റ് പ്രധാന പദ്ധതികളില്‍ പെടുന്നു.
ഹിമാചല്‍ പ്രദേശില്‍ ഏകദേശം 3,400 കോടി രൂപയുടെ എന്‍എച്ച്21ന്റെ രണ്ട് പാക്കേജുകള്‍ ഉള്‍പ്പെടുന്നുണ്ട്. കിരാത്പൂര്ടുനേര്ചൗക്ക് ഭാഗവും ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ കര്‍ണാടകയില്‍ 2,750 കോടി രൂപയുടെ ഡോബാസ്പേട്ട്ഹെസ്കോട്ട് സെക്ഷന്റെ രണ്ട് പാക്കേജുകള്‍ അദ്ദേഹം ഉദ്ഘാടനം ചെയ്യും. കൂടാതെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 20,500 കോടി രൂപയുടെ മറ്റ് 42 പദ്ധതികള്‍ക്കും അദ്ദേഹം തുടക്കം കുറിച്ചു.
കൂടാതെ രാജ്യത്തുടനീളമുള്ള വിവിധ ദേശീയ പാത പദ്ധതികള്‍ക്കും മോദി തറക്കല്ലിടും. ആന്ധ്രാപ്രദേശിലെ 14,000 കോടി രൂപയുടെ ബെംഗളൂരു കടപ്പ വിജയവാഡ എക്സ്പ്രസ് വേയുടെ 14 പാക്കേജുകളാണ് തറക്കല്ലിടുന്ന പ്രധാന പദ്ധതികള്‍. കര്‍ണാടകയില്‍ 8,000 കോടി രൂപ വിലമതിക്കുന്ന എന്‍എച്ച്748 എ യുടെ ബെല്‍ഗാം ഹുങ്കുണ്ട് റായ്ച്ചൂര്‍ സെക്ഷന്റെ ആറ് പാക്കേജുകള്‍, ഹരിയാനയില്‍ 4,900 കോടി രൂപയുടെ ഷാംലിഅംബാല ഹൈവേയുടെ മൂന്ന് പാക്കേജുകള്‍, പഞ്ചാബില്‍ 3,800 കോടി രൂപ വിലമതിക്കുന്ന അമൃത്സര്ബതിന്ദ ഇടനാഴിയുടെ രണ്ട് പാക്കേജുകളും അദ്ദേഹം ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: