ആലപ്പുഴ: മാവേലിക്കര സ്വദേശിനിയായ യുവതിയെ ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് 6,32,600 രൂപ കൈക്കലാക്കി തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാന പ്രതിയെ സൈബര്‍ ക്രൈം പോലീസ് ബെംഗളൂരുവില്‍ നിന്നും പിടികൂടി. ബംഗളൂരുവില്‍ താമസിച്ച് ബിസിനസ് നടത്തുന്ന മലപ്പുറം സ്വദേശിയായ ദില്‍ഷാദ് അലി (32) യെയാണ് പിടികൂടിയത്.
ആലപ്പുഴ ഡിസിആര്‍ബി ഡിവൈഎസ്പി കെ.എല്‍. സജിമോന്റെ മേല്‍നോട്ടത്തില്‍ ആലപ്പുഴ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ടി.വി. ഷിബു, എസ്ഐ ഡി. സജികുമാര്‍, സീനിയര്‍ സിപിഒ പി.എ. നവാസ്, സിപിഒ എ. അനീഷ്കുമാര്‍ എന്നിവരാണ് ബംഗളൂരുവില്‍ എത്തി പ്രതിയെ കസ്റ്റഡിയിലെടുത്തത്.
ഈ കേസില്‍ മൂന്നു പേരെ നേരത്തെ തന്നെ ആലപ്പുഴ സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ അറസ്റ്റ് ചെയ്തയാളാണ് ഈ കേസിലെ മുഖ്യകണ്ണി. ഈ കേസിലേക്ക് തട്ടിപ്പ് നടത്തിയ പണം കൂടാതെ 35 ലക്ഷം രൂപയോളം പല വീട്ടമ്മമാരില്‍ നിന്നും തട്ടിയെടുത്തതായി പ്രതി സമ്മതിച്ചു. സംഘത്തിലെ മറ്റുള്ളവര്‍ക്കായി ഊര്‍ജ്ജിത അന്വേഷണം ആരംഭിച്ചതായി ഇന്‍സ്പെക്ടര്‍ ടി.വി. ഷിബു അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: