ന്യൂദല്‍ഹി : ലോക്സഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാനിരിക്കെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അരുണ്‍ ഗോയല്‍ രാജിവെച്ചു. രാഷ്ട്രപതി ദ്രൗപദി മുര്‍മു അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചു. രാജിയുടെ കാരണം വ്യക്തമല്ല.
‘മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെയും മറ്റ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെയും (നിയമനം, സേവന വ്യവസ്ഥകള്‍, ഓഫീസ് കാലാവധി) നിയമം, 2023 ലെ സെക്ഷന്‍ 11 ലെ ക്ലോസ് (1) അനുസരിച്ച് അരുണ്‍ ഗോയല്‍ സമര്‍പ്പിച്ച രാജി സ്വീകരിക്കുന്നു. ശനിയാഴ്ച മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നതായി ഗസറ്റ് വിജ്ഞാപനത്തില്‍ പറയുന്നു.
അരുണ്‍ ഗോയലിന് 2027 വരെ കാലാവധിയുണ്ടായിരുന്നു. മൂന്നംഗ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രണ്ട് കമ്മീഷണര്മാരാണുണ്ടായിരുന്നത്. രാജീവ് കുമാറാണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: