ഗാസിയാബാദ്: രാഷ്ട്ര സേവനത്തിനുള്ള ഇന്ത്യൻ വ്യോമസേനയുടെ സംഭാവന “സുവർണ്ണ ലിപികളിൽ” പതിഞ്ഞിട്ടുണ്ടെന്നും അത് ആകാശത്തെ സംരക്ഷിക്കുക മാത്രമല്ല, രാജ്യത്തിന്റെ ബഹിരാകാശ പരിപാടിയിൽ പരമപ്രധാനമായ സംഭാവന നൽകുകയും ചെയ്യുന്നുവെന്നും പ്രസിഡൻ്റ് ദ്രൗപതി മുർമു പറഞ്ഞു. ഐഎഎഫിന്റെ നാല് യൂണിറ്റുകൾക്ക് പ്രസിഡൻ്റിന്റെ സ്റ്റാൻഡേർഡും നിറങ്ങളും നൽകുന്നതിനായി ഹിൻഡൻ എയർഫോഴ്സ് സ്റ്റേഷനിൽ നടന്ന ചടങ്ങിലാണ് രാഷ്ട്രപതി ഇക്കാര്യം പറഞ്ഞത്.
“ഐഎഎഫ് നമ്മുടെ ആകാശത്തെ സംരക്ഷിക്കുക മാത്രമല്ല ഇന്ത്യയുടെ ബഹിരാകാശ പരിപാടിയിൽ പരമപ്രധാനമായ സംഭാവന നൽകുകയും ചെയ്യുന്നു എന്നത് സന്തോഷകരമായ കാര്യമാണ്,” – രാഷ്ട്രപതി പറഞ്ഞു. കരയും കടലും വായുവും സംരക്ഷിക്കുന്നതിനു പുറമേ, സൈബർ ഇടവും ലാബുകളും സംരക്ഷിക്കേണ്ടതും ഇന്ന് അത്യന്താപേക്ഷിതമാണെന്നും മുർമു വ്യക്തമാക്കി.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഐഎഎഫ് ആധുനിക സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നു എന്നറിയുന്നതിൽ സന്തോഷമുണ്ടെന്ന് ചടങ്ങിന് ശേഷം നടത്തിയ പ്രസംഗത്തിൽ രാഷ്ട്രപതി പറഞ്ഞു.
ഇതിനു പുറമെ അന്താരാഷ്ട്ര വനിതാ ദിനത്തിൽ സ്ത്രീകൾക്ക് തന്റെ ആശംസകളും അവർ അറിയിച്ചു. കൂടുതൽ സ്ത്രീകൾ സേനയിൽ ചേർന്ന് രാജ്യത്തെ സേവിക്കുമെന്ന് താൻ വിശ്വസിക്കുന്നുവെന്ന് മുർമു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: