തിരുവനന്തപുരം: തിരുവനന്തപുരം വലിയതുറ കടൽപ്പാലം തകർന്നു. ശക്തമായ തിരതള്ളലിനെ തുടർന്നാണ് പാലം രണ്ടായി വേർപെട്ടത്. ഒരു ഭാഗം പൂർണമായും ഇടിഞ്ഞു താഴ്ന്നിട്ടുണ്ട്. 2017-ലെ ഓഖി ചുഴലിക്കാറ്റിലും 2021-ലെ ടൗക്തേ ചുഴലിക്കാറ്റിലും പാലത്തിന് കേടുപാടുകൾ സംഭവിച്ചിരുന്നു.
1959-ൽ പുനർനിർമ്മിച്ച ‘രാജ തുറെ കടൽപ്പാലം’ എന്ന വലിയതുറ കടൽപ്പാലം ഇന്ന് രാവിലെ എട്ടുമണിയോടെയാണ് തകർന്നത്. രണ്ട് വർഷം മുമ്പ് പാലത്തിന്റെ കവാടം ശക്തമായ തിരയടിയിൽ വളഞ്ഞിരുന്നു. 1825-ലായിരുന്നു ആദ്യത്തെ ഉരുക്കുപാലം നിർമിച്ചത്. 1947-ൽ എം വി പണ്ഡിറ്റ് എന്ന കപ്പലിടിച്ച് തകരുകയായിരുന്നു. അപകടത്തിൽ നിരവധിപേർ മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: