ന്യൂദൽഹി : ടാറ്റ മോട്ടോഴ്സ് ഏപ്രിൽ ഒന്ന് മുതൽ വാണിജ്യ വാഹനങ്ങളുടെ വില രണ്ട് ശതമാനം വരെ വർദ്ധിപ്പിക്കുമെന്ന് വ്യാഴാഴ്ച അറിയിച്ചു. മുൻകാല ചെലവുകളുടെ ആഘാതം നികത്തുന്നതിനാണ് വില വർദ്ധനയെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
വ്യക്തിഗത മോഡലും വേരിയൻ്റും അനുസരിച്ച് വില വർധന വ്യത്യാസപ്പെടുമെങ്കിലും, വാണിജ്യ വാഹനങ്ങളുടെ മുഴുവൻ ശ്രേണിയിലും ഇത് ബാധകമായിരിക്കും. ട്രക്കുകളും ബസുകളും ഉൾപ്പെടെയുള്ള വാണിജ്യ വാഹനങ്ങളുടെ ഇന്ത്യയിലെ മുൻനിര നിർമ്മാതാക്കളാണ് ടാറ്റ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: