തിരുവനന്തപുരം: എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡിലെ തൊഴിലാളികളുടെ ശമ്പളകുടിശ്ശിക ഉടന്‍ അനുവദിക്കണമെന്ന് ബിഎംഎസ് സംസ്ഥാന അധ്യക്ഷന്‍ ശിവജി സുദര്ശന് ആവശ്യപ്പെട്ടു. പൂജപ്പുര ഹെഡ് ഓഫീസിനു മുന്നില്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്സ് എംപ്ലോയീസ് സംഘ് നടത്തിയ ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സി. ജയകുമാര്‍ അധ്യക്ഷനായി. ബിഎംഎസ് സംസ്ഥാന സമിതി അംഗം ഗോവിന്ദ് ആര്. തമ്പി, ഹിന്ദുസ്ഥാന്‍ ലാറ്റക്സ് എംപ്ലോയീസ് സംഘ് ജില്ലാ സെക്രട്ടറി എം. അനില്‍കുമാര്‍, യൂണിയന് വര്‍ക്കിംഗ് പ്രസിഡന്റ് ശ്രീകുമാരന്‍ നായര്‍, പ്രദീപ്കുമാര്‍, രാജേഷ് ആര്.എസ്., സാബു, വിനോദ്, അനുരാജ്, സുരേഷ്, മണികണ്ഠന്, സനില്‍കുമാര്‍. ബിന്ദു വി.എസ്. തുടങ്ങിയവര്‍ സംസാരിച്ചു.
ശമ്പളകുടിശ്ശിക നല്കണമെന്നുള്ള സമരത്തിന്റെ ഒന്നാംഘട്ട ത്തില്‍ ബിഎംഎസ് ജില്ലാ സമിതിയുടെ നേതൃത്വത്തില്‍ എച്ച്എല്‍എല്ലിലെ എല്ലാ യൂണിറ്റുകളിലും കരിദിനം ആചരിച്ചിരുന്നു. രണ്ടാംഘട്ടമായാണ് ഉപവാസം സംഘടചിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: