തിരുവനന്തപുരം: ആയുഷ് ചികിത്സ വകുപ്പിലെ മികച്ച ഡോക്ടര്‍മാര്‍ക്ക് കേരള സര്‍ക്കാര്‍ ആയുഷ് വകുപ്പ് നല്കുന്ന ആയുഷ് പുരസ്കാരങ്ങള്‍ക്കായുള്ള ആയുഷ് അവാര്‍ഡ് സോഫ്റ്റ്വെയര് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രകാശനം ചെയ്തു. ആയുഷ് അവാര്‍ഡ് സോഫ്റ്റ്വെയറിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ആയുഷ് ഡോക്ടര്‍മാരെ റേറ്റ് ചെയ്യാനുള്ള അവസരം രോഗികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും തദ്ദേശ സ്വയംഭരണ വകുപ്പിലെ പ്രതിനിധികള്‍ക്കും ലഭിക്കും.അധ്യാപകരായ ഡോക്ടര്‍മാരെ റേറ്റ് ചെയ്യാനുള്ള അവസരം വിദ്യാര്‍ത്ഥികള്‍ക്കും ലഭിക്കും.റേറ്റിങ്ങിലൂടെ നോമിനേറ്റ് ചെയ്ത മത്സരാര്‍ത്ഥികളില്‍ നിന്ന് സര്‍ക്കാര്‍ തല അഭിമുഖത്തിലൂടെയാണ് അന്തിമവിജയിയെ കണ്ടെത്തുന്നത്.
നാമനിര്‍ദേശ പ്രക്രിയയിലെ സുതാര്യത ഉറപ്പുവരുത്താനും അപേക്ഷ സമര്‍പ്പണത്തിലും മറ്റും വരുന്ന കാലതാമസം ഒഴിവാക്കാനും ഈ ആപ്ലിക്കേഷന്‍ വഴി സാധ്യമാകുന്നു. പുരസ്കാരം നിര്‍ണയത്തില്‍ പൊതുജനങ്ങളുടെ പങ്ക് ഉറപ്പുവരുത്തി ഒരു ജനാധിപത്യ സ്വഭാവം കൈക്കൊള്ളാനും ഈ സോഫ്റ്റ്വെയര് സഹായിക്കും. ദേശീയ ആയുഷ് മിഷന് കേരളയുടെയും കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെയും നേതൃത്വത്തിലാണ് ആയുഷ് അവാര്‍ഡ് സോഫ്റ്റ്വെയര് നിര്‍മ്മിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: