രാം ചരണിന്റെ അടുത്ത ചിത്രം ഉപ്പേന എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച യുവ സംവിധായകൻ ബുച്ചി ബാബു സനയോടൊപ്പമാണ്. #RC16 ഒരു പാൻ ഇന്ത്യ എന്റർടെയ്നർ ആക്കാനുള്ള സാർവത്രിക അപ്പീലോടുകൂടിയ ശക്തമായ ഒരു തിരക്കഥയാണ് സംവിധായകൻ തയ്യാറാക്കിയത്.
പ്രമുഖ പ്രൊഡക്ഷൻ ഹൗസായ മൈത്രി മൂവി മേക്കേഴ്സ് അവതരിപ്പിക്കുന്ന ചിത്രം വെങ്കട സതീഷ് കിലാരു ആണ് നിർമിക്കുന്നത്. വൃദ്ധി സിനിമാസിന്റെ ബാനറിൽ വമ്പൻ ബജറ്റിൽ ആണ് ചിത്രം ഒരുങ്ങുന്നത്.
ജാൻവി കപൂർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു എന്നതാണ് ഏറ്റവും പുതിയ അപ്ഡേറ്റ്. ജാൻവിയുടെ പിറന്നാൾ ദിനത്തിലാണ് അണിയറപ്രവർത്തകർ വാർത്ത പുറത്തുവിടുന്നത്. രാം ചരണും ജാൻവി കപൂറും ഒരുമിച്ചുകൊണ്ട് മികച്ച ജോഡി തന്നെ പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം. ഓസ്കാർ അവാർഡ് ജേതാവ് എ ആർ റഹ്മാൻ ചിത്രത്തിൽ സംഗീത സംവിധായകനാകുന്നു. ചിത്രത്തിലെ മറ്റ് താരങ്ങളുടെയും അണിയറപ്രവർത്തകരുടെയും വിവരങ്ങൾ ഉടൻ പുറത്ത് വിടും. പി ആർ ഒ – ശബരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: