ഡ്രൈവിംഗ് ലൈസൻസിന്റെ കാലാവധിയുമായി ബന്ധപ്പെട്ട് കർശന നിർദ്ദേശങ്ങളുമായി എംവിഡി. ലൈസൻസ് പുതിയതായി എടുക്കുന്നവരെയും പുതുക്കുന്നവരെയും ഉദ്ദേശിച്ചാണ് എംവിഡി നിർദ്ദേശം പങ്കുവച്ചിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എംവിഡി ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവച്ചത്.
എംവിഡിയുടെ കുറിപ്പിന്റെ പൂർണരൂപം:
ഡ്രൈവിംഗ് ലൈസൻസ് കാലാവധി സംബന്ധിച്ച് സംശയമുള്ളവർക്കായി…….
2019 സെപ്റ്റമ്പർ 1 ന് മുൻപ് ലൈസൻസ് എടുത്തവർക്കും അല്ലെങ്കിൽ അവ പുതുക്കിയവർക്കും : –
- 20 വർഷമോ 50 വയസോ ഏതാണ് ആദ്യം പൂർത്തിയാവുന്നത് ആ തീയതി വരെ ആയിരിക്കും ലൈസൻസിന്റെ കാലാവധി.
- 50 വയസ് കഴിഞ്ഞാൽ ഓരോ 5 വർഷത്തേക്കും പുതുക്കി നൽകിയിരുന്നു.
- ഹെവി ലൈസൻസ് (Trans) – 3 വർഷം ആയിരുന്നു കാലാവധി. പിന്നീട് ഓരോ മൂന്നു വർഷവും പുതുക്കണമായിരുന്നു.
- ഹസാർഡസ് ലൈസൻസ് 3 വർഷമായിരുന്നു കാലാവധി. പിന്നീട് ഓരോ വർഷവും പുതുക്കണമായിരുന്നു.
2019 സെപ്റ്റമ്പർ 1 ന് ശേഷം ലൈസൻസ് എടുത്തവർക്കും അല്ലെങ്കിൽ പുതുക്കുന്നവർക്കും : – - 30 വയസിനുള്ളിൽ എടുത്താൽ – 40 വയസു വരെ കാലാവധി .
- 30 നും 50 നും ഇടയിൽ പ്രായമായവർക്ക് -10 വർഷത്തേക്ക്.
- 50 നും 55 നും ഇടയിൽ പ്രായമുള്ളവർക്ക് 60 വയസു വരെ.
- 55 വയസിനു മുകളിൽ 5 വർഷം വീതം.
- ഹെവി ലൈസൻസ് (Trans) കാലാവധി 5 വർഷം.
പിന്നീട് ഓരോ 5 വർഷവും പുതുക്കണം. - ഹസാർഡസ് ലൈസൻസ് കാലാവധി 3 വർഷം.കാലാവധി കഴിഞ്ഞാൽ വീണ്ടും പുതുതായി എൻഡോർസ് ചെയ്യണം
എല്ലാവരും അവരവരുടെ ലൈസൻസ് കാലാവധി പരിശോധിക്കുമല്ലോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: