ബെംഗളൂരു:കോയമ്പത്തൂർ-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിന്റെ സമയക്രമത്തിൽ മാറ്റം. മലയാളികൾക്ക് ഇത് ഏറെ ആശ്വാസകരമാകുമെന്നാണ് വിലയിരുത്തൽ. മാർച്ച് 11 മുതൽ പുതിയ സമയക്രമത്തിലാകും കോയമ്പത്തൂർ-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സർവീസ് നടത്തുന്നത്. ഇതുകൊണ്ട് തന്നെ മലയാളികൾക്ക് രാവിലെ പാലക്കാട് നിന്നും കോയമ്പത്തൂരിലേക്കെത്തി ഇവിടെ നിന്നും ബെംഗളൂരുവിലേക്കുള്ള വന്ദേഭാരതിൽ യാത്ര ചെയ്യാവുന്നതാണ്.
നിലവിൽ പുലർച്ചെ അഞ്ച് മണിക്കാണ് സർവീസ് ആരംഭിക്കുന്നത്. എന്നാൽ മാർച്ച് 11 മുതൽ രാവിലെ 7.25-നാണ് ട്രെയിൻ സർവീസ് നടത്തുക. റെയിൽവേ ബോർഡ് പുതിയ സമയക്രമം അംഗീകരിച്ചതായി അധികൃതർ അറിയിച്ചു. വിദ്യാർത്ഥികൾക്കും ഐടി പ്രൊഫഷണലുകൾക്കും വ്യാവസായികൾക്കും ഏറെ ഉപകാരപ്രദമാകുന്ന സർവീസാണിത്. എന്നാൽ നിലവിലുള്ള സമയക്രമം പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സമയം പുനക്രമീകരിച്ചത്.
പുതിയ ഷെഡ്യൂൾ അനുസരിച്ച് പാലക്കാട്ടെയും സമീപ ജില്ലകളിലെയും മലയാളികൾക്കുൾപ്പെടെ പ്രയോജനകരമാണ്. പാലക്കാട് നിന്നും ഷൊർണൂരിൽ നിന്നും രാവിലെ ട്രെയിൻ കയറി കോയമ്പത്തൂരിലെത്തി ഇവിടെ നിന്നും വന്ദേഭാരതിൽ യാത്ര ചെയ്യാനാകും. പുതുക്കിയ സമയക്രമം അനുസരിച്ച് മാർച്ച് 11 മുതൽ രാവിലെ 7.25-ന് യാത്ര പുറപ്പെട്ട് ഉച്ചയ്ക്ക് 1.50-ന് ബെംഗളൂരുവിൽ എത്തുന്ന രീതിയിലാണ് ക്രമീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: