ഭുവനേശ്വർ: പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിൽ അനധികൃതമായി പ്രവേശിച്ചുവെന്നാരോപിച്ച് ഒമ്പത് ബംഗ്ലാദേശികളെ ഒഡീഷ പോലീസ് കസ്റ്റഡിയിലെടുത്തു. വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ നൽകിയ പരാതിയിലാണ് നടപടി.
12-ാം നൂറ്റാണ്ടിൽ നിർമ്മിച്ച അതി പുരാതനമായ പുണ്യക്ഷേത്രത്തിലെ ആചാരങ്ങൾ ലംഘിച്ച് ക്ഷേത്രത്തിൽ ബംഗ്ലാദേശി അഹിന്ദുക്കൾ കയറിയത് വിഎച്ച്പി പ്രവർത്തകർ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഈ വിവരം സിംഗ്ദ്വാർ പോലീസ് സ്റ്റേഷനിൽ പരാതിയായി നൽകിയതിനെത്തുടർന്ന് ഞായറാഴ്ച വൈകുന്നേരം ബംഗ്ലാദേശികളെ പോലീസ് എത്തുകയായിരുന്നു.
പരാതി ലഭിച്ചതിനെ തുടർന്ന് പോലീസ് സംഘം സ്ഥലത്തെത്തി വിനോദ സഞ്ചാരികളെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തതായി പുരി അഡീഷണൽ എസ്പി സുശീൽ മിശ്ര പറഞ്ഞു.
അതേ സമയം പുതുക്കിയ ജഗന്നാഥക്ഷേത്രം കാണാനും വിഷ്ണുവിനെ വണങ്ങാനും ഇപ്പോഴേ പുരിയിലേക്ക് ഹിന്ദു തീര്‍ത്ഥാടകരുടെ ഒഴുക്കു തുടങ്ങിക്കഴിഞ്ഞു. ഇന്ത്യയിലെ പ്രധാന വൈഷ്ണവക്ഷേത്രമായ പുരിയില്‍ വിഷ്ണുവാണ് ആരാധനാമൂര്‍ത്തി.
ക്ഷേത്രത്തിന്റെ 75 മീറ്റര്‍ ചുറ്റളവിലുള്ള കച്ചവടക്കാരേയും കുടുംബങ്ങളേയും ഒഴിപ്പിച്ചതിന് ശേഷമായിരുന്നു നവീകരണം. 680 കുടുംബങ്ങളേയും നാനൂറിലേറെ കച്ചവടക്കാരെയും ഒഴിപ്പിച്ചു. ഇപ്പോള്‍ വീതിയേറിയ ക്ഷേത്ര വീഥിയില്‍ നിന്നും ആയിരങ്ങള്‍ക്ക് തൊഴാം. വര്‍ഷം തോറും ലക്ഷങ്ങള്‍ വന്നു തൊഴുന്ന ഈ ക്ഷേത്രത്തിന്റെ ഭൂമി അഞ്ചേക്കറില്‍ നിന്നും 26 ഏക്കറാക്കി ഉയര്‍ത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: