തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷയ്ക്ക് ഇന്ന് തുടക്കം. 2,971 കേന്ദ്രങ്ങളിലായി 4.27 ലക്ഷം വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നത്. രാവിലെ 9.30-മുതൽ 11.15 വരെയാണ് പരീക്ഷ നടക്കുന്നത്. ഇന്ന് ഒന്നാം ഭാഷയുടെ പരീക്ഷയാണ് നടക്കുന്നത്. മാർച്ച് 25-നാണ് പരീക്ഷ അവസാനിക്കുന്നത്.
ലക്ഷദ്വീപിൽ 9, ഗൾഫിൽ 7 എന്നിങ്ങനെയാണ് പരീക്ഷാ കേന്ദ്രങ്ങളുള്ളത്.ഏപ്രിൽ മൂന്ന് മുതൽ 20 വരെ രണ്ട് ഘട്ടങ്ങളിലായി മൂല്യനിർണയം നടക്കും. മെയ് രണ്ടാം വാരം ഫലം പ്രഖ്യാപിക്കുകയാണ് ലക്ഷ്യം.
സർക്കാർ സ്കൂളുകളിൽ നിന്ന് 1,43,557 കുട്ടികളും എയ്ഡഡ് സ്കൂളുകളിൽ നിന്ന് 2,55,360 കുട്ടികളും അൺ എയ്ഡഡ് സ്കൂളുകളിൽ നിന്ന് 28,188 കുട്ടികളും പരീക്ഷ എഴുതും. ഗൾഫ് മേഖലയിൽ 536 കുട്ടികളും, ലക്ഷദ്വീപ് മേഖലയിൽ 285 പേരും പരീക്ഷ എഴുതുന്നുണ്ട്. മലപ്പുറം റവന്യൂ ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതുന്നത്, 28,180 പേർ. ഏറ്റവും കുറച്ച് പേർ പരീക്ഷ എഴുതുന്നത് ആലപ്പുഴ റവന്യൂ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ്(1,843).
പ്രതികരിക്കാൻ ഇവിടെ എഴുതുക: