ന്യൂദല്‍ഹി : മയക്കുമരുന്ന് വ്യാപാരത്തിനെതിരായ മോദി സര്‍ക്കാരിന്റെ ശക്തമായ നീക്കം ഫലപ്രദമാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ . ഇത് കാരണം അറസ്റ്റുകളും മയക്ക് മരുന്ന് പിടികൂടുന്ന സംഭവങ്ങളും ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ടെന്നും സാമൂഹ്യ മാധ്യമ പോസ്റ്റില്‍ ആഭ്യന്തരമന്ത്രി പറഞ്ഞു.
മയക്കുമരുന്ന് വിമുക്ത ഭാരതം ഭാവി തലമുറയ്ക്കുള്ള ഏറ്റവും വലിയ സമ്മാനമാണെന്നും അമിത് ഷാ പറഞ്ഞു. മയക്കുമരുന്ന് കണ്ടെത്തല്‍, മയക്കുമരുന്ന് ശൃംഖലകള്‍ നശിപ്പിക്കല്‍, കുറ്റവാളികളെ കസ്റ്റഡിയിലെടുക്കല്‍ എന്നിവയിലൂടെ ലഹരിക്ക് തടയിടാനാകും. ലഹരിക്ക് അടിമകളായവരെ പുനരധിവസിപ്പിക്കുന്നതിലൂടെ മയക്കുമരുന്ന് വിമുക്ത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് വേഗത്തിലെത്താനാകും.
പിടികൂടിയ മയക്കുമരുന്നിന്റെ അളവ് ഏകദേശം 100 ശതമാനം വര്‍ധിച്ചിട്ടുണ്ട്.മയക്കുമരുന്ന് കൈകാര്യം ചെയ്യുന്നവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ 152 ശതമാനം വര്‍ധിച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മോദി സര്‍ക്കാരിന്റെ കാലത്ത് 12,000 കോടി വിലമതിക്കുന്ന 12 ലക്ഷം കിലോ മയക്കുമരുന്നും മയക്കുമരുന്ന് വിരുദ്ധ ഏജന്‍സികള്‍ നശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: