ചെന്നൈ: അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിയുന്ന തമിഴ് സിനിമ നിര്‍മാതാവ് ജാഫര്‍ സാദിഖിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. വിവിധ ബാങ്കുകളിലായുള്ള എട്ട് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. ഇയാള്‍ക്കായുള്ള അന്വേഷണം തുടരുകയാണെന്ന് നര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ (എന്‍സിബി) അറിയിച്ചു.
സംഭവത്തില്‍ ലഹരിവസ്തുക്കള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കളുമായി മൂന്ന് തമിഴ്നാട് സ്വദേശികളെ എന്‍സിബി ദല്‍ഹിയില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തില്‍ ജാഫര്‍ സാദിഖിനുള്ള പങ്ക് വെളിവാകുന്നത്.
ഇയാളാണ് ലഹരിക്കടത്തിന്റെ സൂത്രധാരനെന്നും എന്‍സിബി കണ്ടെത്തി. ഇയാളുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ പരിശോധന നടത്തിയ എന്‍സിബി സംഘം മൈലാപ്പൂരിലെ ജാഫര്‍ സാദിഖിന്റെ വീട് സീല്‍ ചെയ്തിരുന്നു. ഡിഎംകെയുടെ ചെന്നൈ വെസ്റ്റ് ജില്ലാ ഡെപ്യൂട്ടി ഓര്‍ഗനൈസറായിരുന്നു ഇയാള്‍. കേസില്‍ പ്രതിയായതിനു പിന്നാലെ ഇയാളെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: