ഇടുക്കി: മൂന്നാർ കന്നിമല ടോപ് ഡിവിഷനിൽ വീണ്ടും കാട്ടാന ആക്രമണം. ലയങ്ങൾക്ക് സമീപത്തായി നിർത്തിയിട്ടിരുന്ന ജീപ്പ് കാട്ടാന ആക്രമിച്ചു. ജീപ്പിന്റെ ഗ്ലാസുകളും മുകൾഭാഗവുമാണ് തകർന്നിട്ടുള്ളത്. കഴിഞ്ഞ ദിവസമുണ്ടായ കാട്ടാന ആക്രമണത്തിൽ ഓട്ടോ ഡ്രൈവർ സുരേഷ് കുമാർ കൊല്ലപ്പെട്ടിരുന്നു. ഇതേ സ്ഥലത്താണ് വീണ്ടും കാട്ടാന ആക്രമണം ഉണ്ടായിരിക്കുന്നത്.
സുരേഷ് കുമാറിന്റെ മരണത്തിന് പിന്നാലെ വീണ്ടും ആക്രമണം തുടരുന്ന സാഹചര്യമായതിനാൽ പ്രദേശവാസികൾ പരിഭ്രാന്തിയിലാണ്. കാട്ടാനകളെ ഉൾക്കാട്ടിലേക്ക് തുരത്തണമെന്നതാണ് പ്രദേശവാസികളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: