ന്യൂദൽഹി: ഐപിഎസ് ഉദ്യോഗസ്ഥൻ അനുരാഗ് അഗർവാളിനെ പാർലമെൻ്റ് സുരക്ഷാ മേധാവിയായി നിയമിച്ച് ഉത്തരവിറക്കി. അദ്ദേഹത്തിന്റെ നിയമന ഉത്തരവ് വ്യാഴാഴ്ച ലോക്സഭാ സെക്രട്ടേറിയറ്റ് പുറപ്പെടുവിച്ചു.
നിലവിൽ സിആർപിഎഫിൽ ഇൻസ്പെക്ടർ ജനറലായ, അസം-മേഘാലയ കേഡറിലെ 1998 ബാച്ച് ഉദ്യോഗസ്ഥനെ മൂന്ന് വർഷത്തേക്ക് ജോയിൻ്റ് സെക്രട്ടറിയായി (സെക്യൂരിറ്റി) നിയമിച്ചിട്ടുണ്ട്.
ഡിസംബർ 13 ന് സന്ദർശക ഗാലറിയിൽ നിന്ന് രണ്ട് പേർ ലോക്സഭാ ചേമ്പറിലേക്ക് ചാടി പുകമറ സൃഷ്ടിച്ചതിനെ തുടർന്ന് പാർലമെൻ്റ് ഹൗസ് സമുച്ചയത്തിന്റെ സുരക്ഷ പരിഷ്ക്കരിക്കുന്ന സമയത്താണ് അഗർവാൾ പുതിയ നിയമനം ഏറ്റെടുക്കുന്നത്.
അന്നത്തെ ജോയിൻ്റ് സെക്രട്ടറി രഘുബീർ ലാൽ തന്റെ കേഡറിലേക്ക് മടങ്ങിയതിനെത്തുടർന്ന് ഒക്ടോബർ 20 മുതൽ ജെഎസ് (സെക്യൂരിറ്റി) സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. ജെഎസ് (സെക്യൂരിറ്റി) പദവി പരമ്പരാഗതമായി ഒരു ഐപിഎസ് ഉദ്യോഗസ്ഥനാണ് വഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: