തിരുവനന്തപുരം: പൊലീസില്‍ സബ് ഇന്‍സ്പെക്ടര്‍മാരെ നിയമിക്കുന്നതിന് തയ്യാറാക്കിയ താല്‍ക്കാലിക ലിസ്റ്റില്‍ തിരിമറി നടന്നുവെന്ന സംശയം ബലപ്പെട്ടു. എസ് ഐ സെലക്ഷനില്‍ പ്രധാനമായ ശാരീരികക്ഷമതാ പരീക്ഷയില്‍ പങ്കെടുക്കാത്തവരെയും എന്തിന് ഈ പരീക്ഷയില്‍ തോറ്റവരെപ്പോലും നിയമനത്തിന് തയ്യാറാക്കിയ താല്‍ക്കാലിക ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നതായി പറയപ്പെടുന്നു. ഇതോടെ പിഎസ് സി പ്രസിദ്ധാകരിച്ച ഷോര്‍ട്ട് ലിസ്റ്റ് റദ്ദാക്കി. ഈ ഷോര്‍ട്ട് ലിസ്റ്റില്‍ നിന്നാണ് അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ എസ് ഐ ട്രെയിനികളെ തെരഞ്ഞെടുക്കേണ്ടിരുന്നത്. ഫെബ്രുവരി 26നും 27നും ആണ് ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് തൊട്ടടുത്ത ദിവസം തന്നെ പിഎസ് സി ഷോര്‍ട്ട് ലിസ്റ്റ് റദ്ദാക്കുകയായിരുന്നു.
അഞ്ച് വിഭാഗങ്ങളിലായാണ് സബ് ഇന്‍സ്പെക്ടര്‍ സെലക്ഷനുള്ള പരീക്ഷ നടന്നത്. ഇതില്‍ പ്രിലിമിനറി, മെയിന്‍ എഴുത്തുപരീക്ഷകള്‍ ജയിച്ചവര്‍ക്കായിരുന്നു കായികക്ഷമതാ പരീക്ഷ നടത്തിയത്. ഇതിന് ശേഷമാണ് അന്തിമസെലക്ഷനുള്ള ഷോര്‍ട്ട് ലിസ്റ്റ് തയ്യാറാക്കിയത്. ഈ ലിസ്റ്റിലാണ് ശാരീരികക്ഷമതാ പരീക്ഷയില്‍ പങ്കെടുക്കാത്തവരും തോറ്റവരും ഉള്‍പ്പെടെ കയറിപ്പറ്റിയതായി പരാതി ഉയര്‍ന്നത്. ഈ ലിസ്റ്റ് റദ്ദാക്കലിലൂടെ പിഎസ് സിയ്ക്കും ഇടത് ഭരണത്തിനും വലിയ നാണക്കേടാണ് സംഭവിച്ചത്. പിഎസ്സിയുടെ വിശ്വാസ്യത വീണ്ടും സംശയത്തിലായി. പാര്‍ട്ടിക്കാരെ യോഗ്യത നോക്കാതെ തിരുകിക്കയറ്റുന്നു എന്ന ആരോപണത്തിന് വീണ്ടും ബലം കിട്ടി.
ലിസ്റ്റ് അപ് ലോഡ് ചെയ്തപ്പോള്‍ ഉണ്ടായ പിഴവെന്ന് ക്ലറിക്കല്‍ പിഴവാണെന്ന് പിഎസ് സി
ഷോര്‍ട്ട് ലിസ്റ്റ് തയ്യാറാക്കുമ്പോള്‍ ക്ലാര്‍ക്കുമാര്‍ക്കു സംഭവിച്ച അബദ്ധമാണിതെന്നാണ് പിഎസ് സി വിശദീകരിക്കുന്നത്. പട്ടിക് അപ് ലോഡ് ചെയ്യുമ്പോള്‍ പറ്റിയ ക്ലറിക്കല്‍ മിസ്റ്റേക്ക് ആണെന്നാണ് പിഎസ് സി വിലയിരുത്തല്‍. പിഴവ് നീക്കിയതിന് ശേഷം അന്തിമഷോര്‍ട്ട് ലിസ്റ്റ് ഉടനെ പ്രസിദ്ധീകരിക്കുമെന്ന് പിഎസ് സി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: