തിരുവനന്തപുരം: കേരള സര്‍വകലാശാല കലോത്സവത്തിന് ‘ഇന്‍തിഫാദ’ എന്നു പേരിട്ടിരിക്കുന്നത് വിവാദമായതിനു പിന്നാലെ ശിവരാത്രി ദിവസം നടത്തുന്നതും ചര്‍ച്ചയാകുന്നു. മാര്‍ച്ച് 7 മുതല്‍ 11 വരെ പാളയം യൂണിവേഴ്സിറ്റി കോളജിലാണ് സര്‍വകലാശാല കലോത്സവം നടക്കുക. മാര്‍ച്ച് 8 നാണ് ശിവരാത്രി.
പലസ്തീന് -ഇസ്രയേല്‍ യുദ്ധവുമായി ബന്ധപ്പെട്ട് കിടക്കുന്ന പദമാണ് ‘ഇന്‍തിഫാദ’ ഇസ്രയേലിനുനേരേ ആക്രമണം നടത്താന്‍ ഹമാസ് ഉപയോഗിച്ച വാക്കാണിത്. അസ്വസ്ഥതയുണ്ടാക്കുന്ന പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്കും വൈസ് ചാന്‍സലര്‍ക്കും പരാതി ലഭിച്ചിരുന്നു. ഹൈക്കോടതിയില്‍ കേസും ഉണ്ട്.
ശിവരാത്രി ദിവസം കലോത്സവം വച്ചത് മത്സരാര്‍ത്ഥികളായ ഹിന്ദു വിദ്യാര്‍ത്ഥികളെ സമ്മര്‍ദ്ദത്തിലാക്കാനും ആചാരം മുടക്കാനുമാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
അധിനിവേശങ്ങള്‍ക്കെതിരെ കലയുടെ പ്രതിരോധം-ഇന്തിഫാദ് എന്നാണ് ലോഗോയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്തിഫാദ് എന്ന അറബി വാക്കിന് കുടഞ്ഞുകളയുക, തകിടം മറിക്കുക എന്നെല്ലാമാണ് അര്‍ഥം. തങ്ങളുടെ മേല്‍ പുരണ്ട അഴുക്കായ ഇസ്രായേലികളെ നശിപ്പിക്കുക എന്ന അര്‍ഥത്തിലാണ് ഇത് പ്രയോഗിക്കുന്നത്. വിവിധ കാലങ്ങളിലായി ഇസ്രായേലിനെതിരെ ഹമാസ് നടത്തുന്ന സായുധപ്രക്ഷോഭങ്ങളെയാണ് ഇന്‍തിഫാദ എന്ന് വിശേഷിപ്പി്ക്കുന്നത്.
ഒരുവംശത്തെ നശിപ്പിക്കുക എന്ന് ആഹ്വാനംചെയ്യുന്ന കലാപത്തിന്റെ പര്യായമായ പദം സര്‍വകലാശാല കലോത്സവത്തിന് നല്‍കുന്നതിലും ഒപ്പം ഹൈന്ദവ ആഘോഷങ്ങളും ആചാരങ്ങളും മുടങ്ങുന്ന വിധം കലോത്സവ തീയതി പ്രഖ്യാപിച്ചതിലുമാണ് പ്രതിഷേധം. എസ്എഫ്ഐയും സിപിഎമ്മും മതതീവ്രവാദ സംഘടനകളും കൈകോര്‍ത്താണ് കലോത്സവ അജണ്ട നിശ്ചയിച്ചിരിക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: