ലണ്ടന്‍: ഐഎസില്‍ ചേര്‍ന്ന് ഭര്‍ത്താവിനൊപ്പം സിറിയയില്‍ പോയ ഷമീഷ ബീഗത്തിന് ബ്രിട്ടന് പൗരത്വം നിഷേധിച്ചു. ബ്രിട്ടീഷ് പൗരത്വം ഉണ്ടായിരുന്ന ഇവര്‍ ഐഎസ് ആശയങ്ങളില്‍ ആകൃഷ്ടയായി രാജ്യം വിടുകയായിരുന്നു. ഐഎസിലേക്ക് ആളെച്ചേര്‍ക്കുകയും ഫണ്ട് രൂപീകരിക്കുകയും ചെയ്ത ഇവരുടെ പൗരത്വം 2019ല്‍ ബ്രിട്ടന് റദ്ദാക്കിയിരുന്നു.
പിന്നീട് ജിഹാദില്‍ ഭര്‍ത്താവ് മരിച്ചതോടെ വേറെ വഴിയില്ലാതായ അവര്‍ ബ്രിട്ടനിലേക്ക് മടങ്ങാനും പൗരത്വം വീണ്ടും എടുക്കനുള്ള ശ്രമത്തിലായിരുന്നു. എന്നാല്‍ ബ്രിട്ടന് ഇത് തള്ളി. പൗരന്മാരുടെ സുരക്ഷയും സ്വസ്ഥ ജീവിതവും രാജ്യസുരക്ഷയും കണക്കാക്കിയാണ് ബ്രിട്ടന്റെ തീരുമാനം. 2015ല്‍ ഐഎസില്‍ ചേര്‍ന്ന് സിറിയയ്ക്കു പോയ മൂന്നു ബ്രിട്ടീഷ് യുവതികളില്‍ ഒരാളാണ് ഷമീമ. ബംഗ്ലാദേശികളായ മാതാപിതാക്കള്‍ക്ക് ലണ്ടനില്‍ വച്ച് ജനിച്ചവളാണ് ഷമീമ. പിന്നീട് ഐഎസ് ഭീകരനെ വിവാഹം കഴിച്ചു. മൂന്നു മക്കളുണ്ടായി. ഭര്‍ത്താവ് കൊല്ലപ്പെട്ടു. വ്യോമാക്രമണത്തില്‍ മൂന്നു മക്കളും കൊല്ലപ്പെട്ടു. ഇപ്പോള്‍ വടക്കന്‍ സിറിയയില്‍ സൈന്യത്തിന്റെ ക്യാമ്പിലാണ്.
കേരളത്തില്‍ നിന്ന് അഫ്ഗാനിലും സിറിയയിലും പോയി മതംമാറി ഇസ്ലാമായ നാലോളം യുവതികള്‍, ഭര്ത്താക്കന്മാര് ജിഹാദില്‍ കൊല്ലപ്പെട്ട ശേഷം ഭാരതത്തിലേക്ക് മടങ്ങാന്‍ സമ്മര്‍ദ്ദം ചെലുത്തിവരികയാണ്. തിരുവനന്തപുരത്തു നിന്ന് പോയ നിമിഷയും (ഫാത്തിമ) സോണിയ സെബാസ്റ്റിയനും അടക്കം മടങ്ങിവരണമെന്നു പറഞ്ഞ് അടുത്തിടെ വലിയ കോലഹലമുണ്ടായിക്കിരുന്നു. എന്നാല്‍ ഇവരെ മടക്കി പ്രവേശിപ്പിക്കില്ലെന്ന കര്‍ശന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: