ലണ്ടന്‍ : ബ്രിട്ടീഷ് രാജാവ് ചാള്‍സ് മൂന്നാമനില്‍ നിന്ന് ഓണററി നൈറ്റ്ഹുഡ് ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ പൗരനായി ഭാരതി എന്റര്‍പ്രൈസസ് സ്ഥാപകനും ചെയര്‍മാനുമായ സുനില്‍ ഭാരതി മിത്തല്‍. ഇന്ത്യയും യുകെയും തമ്മിലുള്ള ശക്തമായ ബിസിനസ് ബന്ധം വളര്‍ത്തിയെടുക്കുന്നതിനുള്ള സംഭാവനകളെ മാനിച്ചാണ് ബഹുമതി.
യുകെയും ഇന്ത്യയും ചരിത്രപരമായ ബന്ധങ്ങള്‍ പങ്കിടുന്നുണ്ടെന്ന് സുനില്‍ മിത്തല്‍ പറഞ്ഞു. അത് ഇപ്പോള്‍ വര്‍ദ്ധിച്ച സഹകരണത്തിന്റെ പുതിയ യുഗത്തിലേക്ക് പ്രവേശിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബ്രിട്ടീഷ് പരമാധികാരി പൗരന്മാര്ക്ക് നല്കുന്ന ഏറ്റവും ഉയര്‍ന്ന ബഹുമതികളില്‍ ഒന്നാണ് ഓണററി നൈറ്റ്ഹുഡ്. വിദേശ പൗരന്മാര്ക്ക് അവരുടെ അസാധാരണമായ സംഭാവനകള്‍ക്കുള്ള അംഗീകാരമയാണിത് നല്‍കുന്നത്.
ടെലികോം, ഇന്‍ഷ്വറന്‍സ്, റിയല്‍ എസ്റ്റേറ്റ്, മാള്‍, ഹോസ്പിറ്റാലിറ്റി, കാര്‍ഷിക, ഭക്ഷ്യ മേഖലകളിലും മറ്റ് വിവിധ സംരംഭങ്ങളിലും ഭാരതി എയര്‍ടെല്‍ സാന്നിധ്യമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: