തിരുവനന്തപുരം: ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെയും ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തിരുവടികളുടെയും തപോഭൂമിയായ ശ്രീരാമദാസ ആശ്രമത്തില്‍ ഗുരുപൂജ അര്‍പ്പിച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാസുരേന്ദ്രന്.
ആശ്രമത്തിലെ സമാധിമണ്ഡപങ്ങളിലെ പ്രര്‍ത്ഥനകള്‍ക്ക് ശേഷം മഠാധിപതി സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതിയെ സന്ദര്‍ശിച്ച് അനുഗ്രഹം തേടി. ഏറെനേരം ആശ്രമത്തില്‍ ചെലവഴിച്ചു.
ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതിയുടെ സമാധി മണ്ഡപമായ ജ്യോതിക്ഷേത്രം സന്ദര്‍ശിച്ച ശോഭാ സുരേന്ദ്രന് ജ്യോതിക്ഷേത്ര നിര്‍മ്മാണപ്രവര്‍ത്തനങ്ങളെക്കുറിച്ച് ജ്യോതിക്ഷേത്ര നിര്‍മ്മാണ സമിതി വര്‍ക്കിംഗ് പ്രസിഡന്റ് വി ആര് രാജശേഖരന് നായരുമായി ചോദിച്ചറിഞ്ഞു. അടുത്തമാസം ആരംഭിക്കുന്ന ശ്രീരാമരഥയാത്രയെക്കുറിച്ചും മറ്റ് ആശ്രമ വിശേഷങ്ങളും സംസാരവിഷയമായി.
ആശ്രമവുമായി ആത്മബന്ധം പുലര്‍ത്തുന്ന ശോഭാസുരേന്ദ്രന് കഴിഞ്ഞ വര്‍ഷവും ശ്രീരാമനവമി രഥയാത്രയില്‍ ആശ്രമബന്ധുകളോടൊപ്പം പങ്കുചേര്‍ന്നിരുന്നു.
2023ല്‍ ശ്രീരാമനവമി രഥയാത്രയോടനുബന്ധിച്ച് നടന്ന സത്സംഗത്തില്‍ നിന്ന്.
ശ്രീരാമാവതാര സങ്കല്‍പ്പത്തിന്റെ മഹിതസന്ദേശം വിളംബരം ചെയ്തുകൊണ്ട് ആര്‍ഷഭാരത മഹാഗുരുസങ്കല്പത്തിന്റെ സാഫല്യനിറവോടെ അയോധ്യ പ്രാണപ്രതിഷ്ഠാ വര്‍ഷത്തില്‍ വീണ്ടും ശ്രീരാമരഥം പ്രയാണം ആരംഭിക്കാന്‍ ഒരുങ്ങുകയാണ്. മാര്‍ച്ച് 22 മുതല്‍ ഏപ്രില്‍ 17 വരെയാണ് ശ്രീരാമനവമി രഥയാത്ര പരിക്രമണം ചെയ്യുന്നത്. കൊല്ലൂര്‍ ശ്രീമൂകാംബിക ദേവീക്ഷേത്ര സന്നിധിയില്‍ നിന്നും സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി സ്വാമിജി ഭദ്രദീപ പ്രതിഷ്ഠ നടത്തും. തുടര്‍ന്ന് പ്രയാണം ആരംഭിച്ച് ശ്രീരാമനവമി ദിവസം ആശ്രമസന്നിധിയില്‍ ആഘോഷപൂര്‍വ്വം പരിസമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: