ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ ഫെബ്രുവരി 8 ന് ആറ് പേരുടെ മരണങ്ങൾക്ക് കാരണമായ അക്രമത്തിന്റെ മുഖ്യ സൂത്രധാരനെ ഉത്തരാഖണ്ഡ് പോലീസ് ശനിയാഴ്ച കസ്റ്റഡിയിലെടുത്തു. ദൽഹിയിൽ നിന്നും അബ്ദുൾ മാലിക്കിനെയാണ് ഉത്തരാഖണ്ഡ് പോലീസ് പിടികൂടിയത്.
ദൽഹിയിൽ നിന്ന് അറസ്റ്റിലായ അബ്ദുൾ മാലിക്കിനെ ഹൽദ്വാനിയിലേക്ക് തിരികെ കൊണ്ടുവന്നിട്ടുണ്ടെന്നും എത്രയും വേഗം പ്രാദേശിക കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മറ്റ് രണ്ട് കലാപകാരികളെയും ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിൽ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 81 ആയി.
നേരത്തെ മാലിക്കിനെയും മകൻ അബ്ദുൾ മൊയ്ദിനെയും കണ്ടെത്താൻ വിവിധ സംസ്ഥാനങ്ങളിൽ പോലീസ് ആറ് ടീമുകൾ രൂപീകരിച്ചിരുന്നു. ഫെബ്രുവരി 16 ന് ഇരുവർക്കും വേണ്ടി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മൊയ്ദ് ഇപ്പോഴും ഒളിവിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: