കോഴിക്കോട്: ഇന്ത്യ മുസിരീസ് ആന്‍ഡ് ഹെറിറ്റേജ് സെന്റര്‍ സില്‍വര്‍ ജൂബിലി പരിപാടിയില്‍ നിന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ വിട്ടുനിന്നത് മാനവ ഐക്യത്തിന് താത്പര്യമില്ലാത്തതിനാലാണെന്ന് ഹെറിറ്റേജ് സെന്റര്‍ ചെയര്മാന് ആറ്റക്കോയ പള്ളിക്കണ്ടി ആരോപിച്ചു. മുസ്ലിം ലീഗിന്റെയും സമസ്തയുടെയും മാനവസാഹോദര്യം കപടമെന്നും അദ്ദേഹം പറഞ്ഞു.
സാംസ്കാരിക ഐക്യവും പൈതൃകവും കാത്തുസൂക്ഷിക്കുക എന്നത് ലക്ഷ്യമിട്ട് നടത്തിയ പരിപാടിയില്‍ നിന്നാണ് അദ്ദേഹം വിട്ടുനിന്നത്. ചടങ്ങില്‍ മികച്ച അറബ്-കേരള ചരിത്രഗ്രന്ഥം പായ്ക്കപ്പലിന്റെ രചയിതാവ് സയ്യിദ് ഹാഷിം ശിഹാബ് തങ്ങള്‍ക്കുള്ള പുരസ്കാര സമര്‍പ്പണമാണ് തങ്ങള്‍ നി
ര്വഹിക്കേണ്ടിയിരുന്നത്. ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ള ഉദ്ഘാടനം നിര്‍വഹിച്ചു. സയ്യിദ് ഹംസ ബാഫക്കി തങ്ങള്‍, പി.കെ. കൃഷ്ണനുണ്ണി രാജ, കെ.എം. ബഷീര്‍, അഡ്വ. എം.പി. ഷാഹുല്‍ ഹമീദ്, ഡോ. എ.കെ. അബ്ദുള്‍ ഖാദര്‍, സ്നേഹരാജ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: