ഗുവാഹത്തി: സംസ്ഥാനത്ത് ശൈശവവിവാഹം നിരോധിക്കുന്നതിനുള്ള ഒരു ചുവടുവെപ്പിന്റെ ഭാഗമായി അസം കാബിനറ്റ് വെള്ളിയാഴ്ച അസം മുസ്ലീം വിവാഹങ്ങളും വിവാഹമോചന രജിസ്ട്രേഷന് നിയമം, 1935 റദ്ദാക്കി. അസമില്‍ ശൈശവ വിവാഹം നിരോധിക്കുന്നതിനുള്ള മറ്റൊരു സുപ്രധാന ചുവടുവെപ്പാണ് ഈ നീക്കം എന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ എക്സില്‍ പോസ്റ്റ് ചെയ്തു.
ഇന്നാലെയാണ് അസം കാബിനറ്റ് 89 വര്‍ഷം പഴക്കമുള്ള അസം മുസ്ലീം വിവാഹ, വിവാഹമോചന രജിസ്ട്രേഷന് നിയമം റദ്ദാക്കാനുള്ള സുപ്രധാന തീരുമാനമെടുത്തത്. നിയമം അനുശാസിക്കുന്ന പ്രകാരം വധൂവരന്മാര് 18ഉം 21ഉം വയസ്സില്‍ എത്തിയിട്ടില്ലെങ്കില്പ്പോലും വിവാഹ രജിസ്ട്രേഷന് അനുവദിക്കുന്ന വ്യവസ്ഥകള്‍ ഈ മുസ്ലീം വിവാഹ നിയമത്തില്‍ അടങ്ങിയിരിക്കുന്നു. ഇതിനെയാണ് സര്‍ക്കാര്‍ റദ്ദാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്‍സ്പെക്ടര്‍ ജനറലിന്റെ മൊത്തത്തിലുള്ള മേല്‍നോട്ടത്തിലും മാര്‍ഗ്ഗനിര്‍ദ്ദേശത്തിലും നിയന്ത്രണത്തിലും നിയമനിര്‍മ്മാണം റദ്ദാക്കിയാല്‍ നിലവില്‍ 94 മുസ്ലീം വിവാഹ രജിസ്ട്രാര്‍മാരുടെ കസ്റ്റഡിയിലുള്ള രജിസ്ട്രേഷന് രേഖകള്‍ കസ്റ്റഡിയില്‍ എടുക്കാന്‍ ജില്ലാ കമ്മീഷണര്‍മാര്‍ക്കും ജില്ലാ രജിസ്ട്രാര്‍മാര്‍ക്കും അധികാരം നല്‍കുമെന്നും നിയമം റദ്ദാക്കിയതിന് ശേഷം സംസ്ഥാന സര്‍ക്കാര്‍ പരാമര്‍ശിച്ചു.
നിയമം റദ്ദാക്കിയതിന് ശേഷം പുനരധിവാസത്തിനായി മുസ്ലീം വിവാഹ രജിസ്ട്രാര്‍ക്ക് ഒറ്റത്തവണ നഷ്ടപരിഹാരമായി രണ്ട് ലക്ഷം രൂപ നല്‍കും. ഇത് കാലഹരണപ്പെട്ട സ്വാതന്ത്ര്യത്തിന് മുമ്പുള്ള ബ്രിട്ടീഷുകാരുടെ നിയമമാണെന്ന് അസം സര്‍ക്കാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: