ഉത്തര്‍പ്രദേശില്‍ വലിയ വികസനപദ്ധതികള്‍ പ്രഖ്യാപിക്കാന്‍ വ്യാഴാഴ്ച എത്തിയ പ്രധാനമന്ത്രി മോദി മുഖ്യമന്ത്രി യോഗിയോടൊപ്പം രാത്രി വാരണാസി ഹൈവേയുടെ ഗുണനിലവാരം രഹസ്യമായി പരിശോധിച്ചു. ഈയിടെ പണി പൂര്‍ത്തിയാക്കിയ ഹൈവേയിലെ ശിവ്പൂര്‍-ഫുല്‍വാരിയ-ലഹര്‍താര മാര്‍ഗ്ഗിലെ ഭാഗമാണ് ഇരുവരും അതീവരഹസ്യമായി പരിശോധിച്ചത്.
360 കോടി രൂപയില്‍ നിര്‍മ്മിച്ച ഈ ഹൈവേ ബിഎച്ച് യുവില്‍ നിന്നും എയര്‍പോര്‍ട്ടിലേക്കുള്ള ദൂരം 75 മിനിറ്റില്‍ നിന്നും 45 മിനിറ്റാക്കി ചുരുക്കും. ലഹര്‍താരയില്‍ നിന്നും കചഹ്റിയിലേക്കുള്ള ദൂരം 30 മിനിറ്റില്‍ നിന്നും 15 മിനിറ്റാക്കി ചുരുക്കും.
കാശിയില്‍ രാത്രിയില്‍ എത്തിയ ഞാന്‍ ഹൈവേയിലെ ശിവ്പൂര്‍-ഫുല്‍വാരിയ-ലഹര്‍താര മാര്‍ഗ്ഗിലെ ഭാഗം പരിശോധന നടത്തി. യുപിയിലെ തെക്കുഭാഗത്തുള്ള ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാണ് ഈ ഹൈവേ.”- മോദി എക്സില്‍ കുറിച്ചു. വെള്ളിയാഴ്ച ഗുരു രവിദാസിന്റെ ക്ഷേത്രത്തില്‍ മോദി പ്രത്യേകം പൂജകള്‍ നടത്തും. സന്ത് ഗുരു രവിദാസിന്റെ 647ാമത് ജന്മദിനമാണ് വെള്ളിയാഴ്ച. മോദിയുടെ മണ്ഡലമായ വാരണാസിയില്‍ 13000 കോടിയുടെ വികസനപദ്ധതികള്‍ പ്രഖ്യാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: