മുംബൈ: അഴിമതിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികളാണ് പ്രതിപക്ഷ ഗ്രൂപ്പിലുള്ളതെന്ന് ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. മുംബൈയില്‍ നടന്ന പരിപാടിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദേഹം.
ഉദ്ധവ് താക്കറെയുടെ ഭരണകാലത്തെ അഴിമതി കേസുകളും ദല്‍ഹി മുഖ്യമന്ത്രി കെജ്രിവാള് ഇഡി സമന്‍സ് അയച്ചതും ചൂണ്ടിക്കാട്ടിയാണ് നദ്ദ ആരോപണം ഉന്നയിച്ചത്. ഇത് അഴിമതി ഗ്രൂപ്പിന്റെ സഖ്യമാണ്. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയെക്കുറിച്ചും അദ്ദേഹം പരിഹസിച്ചു. രാഹുല്‍ എവിടെ യാത്ര നടത്തിയാലും അത് ‘ന്യായോ ജോഡോ യാത്ര’ അല്ല, അത് ‘അന്യായ് ആന്‍ഡ് ടോഡോ യാത്ര’ ആണെന്നും നദ്ദ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: