അമരാവതി: രാഷ്ട്രീയത്തില്‍ കോണ്ടത്തിന് എന്ത് പങ്കാണാണ് വഹിക്കുന്നതെന്ന് പൊതുവെ എല്ലാവരും കരുതും, എന്നാല്‍ ആന്ധ്രയില്‍ സംഭവം വ്യത്യസ്തമാണ്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് കോണ്ടവും (ഗര്‍ഭനിരോധന ഉറ) ഒരു പ്രചാരണ ഉപകരണമായി മാറിയിരിക്കുന്നതാണ് കാണാന്‍ സാധിക്കുന്നത്. രണ്ട് പ്രധാന പാര്‍ട്ടികളും അവരുടെ പാര്‍ട്ടി ചിഹ്നങ്ങള്‍ അച്ചടിച്ച പാക്കറ്റുകള്‍ പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്തതാണ് സാമൂഹിക മാധ്യമങ്ങളിലെ ചര്‍ച്ചകള്‍ക്ക് തുടക്കം.
സംസ്ഥാനത്തെ ഭരണകക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും പ്രമുഖ പ്രതിപക്ഷമായ തെലുങ്കുദേശം പാര്‍ട്ടിയുടെയും (ടിഡിപി) ചിഹ്നങ്ങളോടുകൂടിയ ഗര്‍ഭനിരോധന ഉറകളുടെ പാക്കറ്റുകള്‍ പാര്‍ട്ടി അണികള്‍ വിതരണം ചെയ്യുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
നിരവധി കുട്ടികള്‍ ഉണ്ടെങ്കില്‍, കൂടുതല്‍ പണം വിതരണം ചെയ്യേണ്ടി വരുമെന്നും അതിനാലാണ് ഈ കോണ്ടം വിതരണം ചെയ്യുന്നതെന്നും ടിഡിപി പ്രവര്‍ത്തകനെന്ന് കരുതപ്പെടുന്ന ഒരാള്‍ പറയുന്ന ഒരു വീഡിയോയും പുറത്തുവന്നിട്ടുണ്ട്. എന്തിനാണ് കോണ്ടം വിതരണം ചെയ്യുന്നതെന്ന് ചോദിച്ചപ്പോഴാണ് അദേഹം ഇത്തരത്തില്‍ പ്രകരിച്ചത്.
ലോക്സഭാ തെരഞ്ഞെടുപ്പിനായി വീടുവീടാന്തരം കയറി പ്രചാരണം നടത്തുന്ന പാര്‍ട്ടി നേതാക്കള്‍ പൊതുജനങ്ങള്‍ക്കായി വിതരണം ചെയ്ത കിറ്റിന്റെ ഭാഗമാണ് ഈ കോണ്ടം പാക്കറ്റുകള്‍. അതേസമയം ഗര്‍ഭനിരോധന ഉറകള്‍ വിതരണം ചെയ്ത് പ്രചാരണം നടത്തുന്നതിനെ ഇരു പാര്‍ട്ടികളും പരസ്പരം ആക്ഷേപിച്ചു. വൈഎസ്ആര്‍സിപി എക്സിലെ പോസ്റ്റില്‍ ടിഡിപി അധപതിച്ചുവെന്നും കുറിച്ചു.
Protection against politics?
Videos go viral wherein #condom packs marked with symbols of either parties, the ruling @YSRCParty and the lead opposition, @JaiTDP are seen, allegedly being distributed. #YSRCP#TDP #JanaSenaParty #AndhraPradeshElections2024 pic.twitter.com/r6DEiEuLR4
— Apoorva Jayachandran (@Jay_Apoorva18) February 21, 2024
ടിഡിപി പാര്‍ട്ടി പ്രചാരണത്തിനായി ആളുകള്‍ക്ക് കോണ്ടം വിതരണം ചെയ്യുന്നു. ഇത് എന്ത് തരത്തിലുള്ള പരസ്യ ഭ്രാന്താണ്?, അവര്‍ ഇന്ന് ഇതു ചെയ്തെങ്കില്‍ അടുത്തത് വയാഗ്ര നല്കാന് തുടങ്ങുമോ? കുറഞ്ഞത് അവിടെയെങ്കിലും നിര്‍ത്തുമെന്ന് പ്രതീക്ഷിക്കാമെന്നും വൈഎസ്ആര്‍സിപി നേതാവും മുഖ്യമന്ത്രിയുമായ ജഗന് മോഹന്‍ റെഡ്ഡി പ്രതികരിച്ചു. ഇത്തരത്തിലുള്ള പ്രചാരണം പാര്‍ട്ടി നാശത്തിലേക്ക് പോകുന്നതിന്റെ ഉദാഹരണമാണെന്നും അദേഹം പറഞ്ഞു.
ഇതിന് മറുപടിയായി, ടിഡിപി വൈഎസ്ആര്‍സിപി ലോഗോയുള്ള സമാനമായ കോണ്ടം പാക്കറ്റ് വിതരണം ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്തു. ഇത് പാര്‍ട്ടിയുടെ പ്രചാരണ നയമാണോ, ഈ പ്രാരണത്തിനെ കുറിച്ച് ജഗന് മോഹന്‍ റെഡ്ഡിക്ക് ഒന്നും പറയാനില്ലേയെന്നും തിരച്ചടിച്ചു. ഇരു പാര്‍ട്ടികളുടെയും പ്രചാരണ രീതികള്‍ കണ്ട് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ കൊഴുക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: