കണ്ണൂർ: കേന്ദ്രസർക്കാരിന്റെ ഭാരത് അരിക്ക് വൻ ഡിമാന്റ്. മണിക്കൂറുകൾക്കുള്ളിൽ ക്വിന്റൽ കണക്കിന് അരിയാണ് വിറ്റുപോകുന്നതെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം കല്യാശ്ശേരി പഞ്ചായത്തിലെ അഞ്ചാംപീടികയിൽ 100 ക്വിന്റൽ അരി വിറ്റഴിച്ചു. ഒന്നര മണിക്കൂറിനുള്ളിലാണ് ഇത് വിറ്റുപോയത്.
10 കിലോഗ്രാമിന്റെ ബാഗിന് 290 രൂപയാണ് വില. 1000-ൽ അധികം ആളുകളാണ് അരി വാങ്ങിയത്. ബിജെപിയുടെ പ്രാദേശിക പ്രവർത്തകരാണ് വിൽപ്പന നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: