തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദു ആധ്യക്ഷത വഹിച്ച കേരള സര്‍വകലാശാല വിവാദമായ സെനറ്റ് യോഗം ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന് റദ്ദാക്കും. സേര്‍ച്ച് കമ്മിറ്റിയിലേക്ക്സെനറ്റിന്റെ പ്രതിനിധിയെ തെരഞ്ഞെടുക്കുന്നതിന് അടിയന്തരമായി വീണ്ടും പ്രത്യേക സെനറ്റ് വിളിച്ചുകൂട്ടാന്‍ വൈസ് ചാന്‍സലര്‍ ഡോ:മോഹന്‍ കുന്നുമേലിനോട് ആവശ്യപ്പെടുകയും ചെയ്യും. ചാന്‍സിലര്‍ എന്ന നിലയില്‍ അധ്യക്ഷം വഹിച്ചത് ക്രമവിരുദ്ധമാണെന്നും, മേലില്‍ ഗവര്‍ണറുടെ അനുമതി കൂടാതെ സെനറ്റ് യോഗത്തില്‍ അധ്യക്ഷത വഹിക്കാന്‍ പാടില്ലെന്നും മന്ത്രിയെ അറിയിക്കും. .
വിവാദ സെനറ്റ് യോഗത്തിന്റെ റിപ്പോര്‍ട്ട് വൈസ് ചാന്‍സലര്‍ ഇന്ന് ഗവര്‍ണര്‍ക്ക് നല്കി. യൂണിവേഴ്സിറ്റി നിയമപ്രകാരം വൈസ് ചാന്‍സലറാണ് യോഗത്തില്‍ അധ്യക്ഷം വയ്ക്കേണ്ടതെന്ന് മന്ത്രിയെ അറിയിച്ചിട്ടും, മന്ത്രി യോഗനടപടികള്‍ ആരംഭിച്ചതായും അജണ്ടയില്‍ ഇല്ലാത്ത പ്രമേയം പാസായതായി യോഗത്തെ അറിയിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നുണ്ട്. ചട്ടവിരുദ്ധമായി മന്ത്രി അധ്യക്ഷം വഹിച്ചതിനെതിരെ നടപടി വേണമെന്ന് ഗവര്‍ണറുടെ നോമിനികാളായ സെനറ്റ് അംഗങ്ങളും ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: