സംബൽപൂർ: ഒഡീഷയിലെ സംബൽപൂരിൽ നിന്ന് അയോധ്യയിലേക്കുള്ള ട്രെയിൻ സർവീസിന്റെ ഫ്ലാഗ് ഓഫ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ഇന്ന് നിർവഹിച്ചു. ഒഡീഷയുടെ പടിഞ്ഞാറൻ മേഖലയിൽ നിന്നുള്ള 1,512 ഭക്തരുമായിട്ടാണ് സംബൽപൂർ-ദർശൻ നഗർ-സംബൽപൂർ അസ്ത പ്രത്യേക ട്രെയിൻ അയോധ്യയിലേക്ക് പുറപ്പെട്ടത്.
“ഭക്തർക്കിടയിൽ വളരെയധികം ഉത്സാഹമുണ്ട്. ട്രെയിൻ സംബൽപൂർ സ്റ്റേഷനിൽ ഫ്ലാഗ് ഓഫ് ചെയ്തു, ജാർഖണ്ഡിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഇതിന് റൂർക്കേലയിലും ജാർസുഗുഡയിലും സ്റ്റോപ്പുണ്ടാകും. ട്രെയിൻ ബുധനാഴ്ച അയോധ്യയിൽ എത്തി അടുത്ത ദിവസം ഭക്തരെ ഒഡീഷയിലേക്ക് തിരികെ കൊണ്ടുവരും.”- പ്രധാൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പടിഞ്ഞാറൻ ഒഡീഷയിൽ നിന്നുള്ള ഭക്തർക്ക് അയോധ്യയിൽ രാംലല്ലയെ ദർശിക്കാൻ അനുവദിക്കുന്ന 20 സ്ലീപ്പർ കോച്ചുകളുള്ള ട്രെയിനിന് പ്രധാൻ റെയിൽവേയോട് നന്ദി പറഞ്ഞു.
ഫ്ലാഗ് ഓഫിന് പുറമെ പാപ്പാലി സാസണിലെ വേദിക് ഇൻ്റർനാഷണൽ സ്കൂളിലെ റോബോട്ടിക്സ് സെൻ്ററിന്റെ ഉദ്ഘാടനവും മജിപ്പള്ളിയിലെ സ്കിൽ ഇന്ത്യ സെൻ്ററിന്റെ ഉദ്ഘാടനത്തിലും മറ്റ് പരിപാടികളിലും കേന്ദ്രമന്ത്രി പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: