ലഖ്നൗ: യുപി ഭീകര വിരുദ്ധ സേന അറസ്റ്റ് ചെയ്ത മോസ്കോയിലെ ഭാരത എംബസി ജീവനക്കാരനെ പാക് ചാര സംഘടന വലയില്‍ വീഴ്ത്തിയത് ഹണി ട്രാപ്പിലൂടെ. സത്യേന്ദ്ര സിവാല്‍ (27) എന്ന ഭാരത എംബസി ജീവനക്കാരന് ജനുവരി 27നാണ് യുപി എടിഎസിന്റെ പിടിയിലായത്.
പാക് ചാര സംഘടനായ ഐഎസ്ഐ ഹണി ട്രാപ്പിലൂടെ സത്യേന്ദ്ര സിവാലിനെ കുടുക്കിയതെന്നാണ് എടിഎസിന്റെ പുതിയ വെളിപ്പെടുത്തല്‍. സമൂഹ മാധ്യമം വഴി പൂജ മെഹ്റ എന്ന സ്ത്രീ സൗഹൃദം സ്ഥാപിക്കുകയും, ഇവരെ കരുവാക്കി ഐഎസ്ഐ വിവരങ്ങള്‍ ചോര്ത്തിയെടുക്കുകയുമായിരുന്നു. ഐഎസ്ഐയാണ് ഈ സമൂഹ മാധ്യമ അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത്.
പ്രതിരോധം, വിദേശം എന്നീ വകുപ്പുമായി ബന്ധപ്പെട്ട വിവരങ്ങളാണ് സിവാലില് നിന്ന് ഐഎസ്ഐ ചോര്‍ത്തി പകരം പണം നല്കി. 2021ലാണ് സിവാല്‍ മോസ്കോയിലെ ഇന്ത്യന്‍ എംബസിയില്‍ സെക്യൂരിട്ടി ഓഫീസറായി ജോലിയില്‍ പ്രവേശിക്കുന്നത്.
കഴിഞ്ഞ ഒരു വര്‍ഷമായി പൂജയെന്ന പേരില്‍ ഐഎസ്ഐ സിവാലുമായി സമൂഹ മാധ്യമം വഴി ബന്ധം പുലര്‍ത്തിയിരുന്നു. സിവാല്‍ തന്റെ മൊബൈല്‍ ഉപയോഗിച്ചാണ് പൂജയ്ക്ക് വിവരങ്ങള്‍ കൈമാറിയിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട് അത് ഫോണില്‍ നിന്നും ഡീലിറ്റ് ചെയ്തിട്ടില്ല. ഇയാളുടെ മൊബൈല്‍ ഉള്‍പ്പടെയുള്ള ഉപകരണങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് എടിഎസ് ഇന്‍സ്പെക്ടര്‍ അറിയിച്ചു.
ഹാപൂര്‍ ശഹബുദ്ദീന്പൂര് സ്വദേശിയാണ് സിവാല്‍. നിര്‍ണായക വിവരങ്ങള്‍ ഐഎസ്ഐ ചോര്‍ത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് യുപി എടിഎസ് സിവാലിനെ നിരീക്ഷിക്കുകയും യുപിയിലേക്ക് വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: