ദോഹ: തനിക്ക് ലഭിച്ച അസാധാരണമായ സ്വീകരണത്തിന് ഖത്തറിലെ ഭാരതീയ പ്രവാസികൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഖത്തറിലെ ഔദ്യോഗിക സന്ദർശനത്തിനായി ബുധനാഴ്ച രാത്രിയാണ് മോദി ദോഹയിലെത്തിയത്. പ്രധാനമന്ത്രിയുടെ ഖത്തറിലെ രണ്ടാമത്തെ സന്ദർശനമാണിത്, 2016 ജൂണിലാണ് അദ്ദേഹം ആദ്യമായി ഖത്തർ സന്ദർശിക്കുന്നത്.
“ദോഹയിൽ അസാധാരണമായ സ്വാഗതമാണ് ലഭിച്ചത്. ഭാരതീയ പ്രവാസികൾക്ക് നന്ദി, “- ചിത്രങ്ങൾ സഹിതം മോദി എക്സിൽ പോസ്റ്റ് ചെയ്തു. ഇവിടെയെത്തിയ പ്രധാനമന്ത്രിയെ മുസ്ലീം ബൊഹ്റ സമുദായത്തിൽ നിന്നുള്ള നിരവധി സമുദായാംഗങ്ങൾ സ്വാഗതം ചെയ്തു. ദോഹയിൽ 8,00,000-ത്തിലധികം വരുന്ന ഭാരത സമൂഹത്തിന്റെ സാന്നിധ്യം നമ്മുടെ ശക്തമായ ജനങ്ങളും ഖത്തറും തമ്മിലുള്ള ബന്ധത്തിന്റെ തെളിവാണെന്ന് ചൊവ്വാഴ്ച പുറപ്പെടുന്നതിനു മുൻപുള്ള പ്രസ്താവനയിൽ മോദി പറഞ്ഞിരുന്നു.
ബുധനാഴ്ച ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽ താനിയുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തി, ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള പുതിയ പദ്ധതികൾ ചർച്ച ചെയ്തു. വ്യാഴാഴ്ച പ്രധാനമന്ത്രി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുമായി കൂടിക്കാഴ്ച നടത്തുമെന്നും ഉഭയകക്ഷി, പ്രാദേശിക, ആഗോള വിഷയങ്ങളിലും ചർച്ച നടത്തുമെന്നും മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഖത്തർ കോടതി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ഏകദേശം മൂന്നര മാസങ്ങൾക്ക് ശേഷം, തടവിലാക്കപ്പെട്ട എട്ട് മുൻ ഭാരത നാവികസേനാംഗങ്ങളിൽ ഏഴുപേരും നാട്ടിലേക്ക് മടങ്ങിയതിന് ദിവസങ്ങൾക്ക് ശേഷമാണ് പ്രധാനമന്ത്രി ദോഹ സന്ദർശിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: