ന്യൂദല്‍ഹി: നാവിക സേനയ്‌ക്കും തീരരക്ഷാ സേനയ്‌ക്കും വിദൂര നിയന്ത്രിത തോക്കുകള്‍ വാങ്ങാന്‍ പ്രതിരോധമന്ത്രാലയം കാണ്‍പൂരിലെ അഡ്‌വാന്‍സ്ഡ് വെപ്പണ്‍സ് എക്വിപ്
മെന്റ്‌സ് ലിമിറ്റഡുമായി കരാര്‍ ഒപ്പിട്ടു. 12.7 കാലിബറിന്റെ 463 തോക്കുകളാണ് വാങ്ങുക. തോക്കുകളുടെ 85 ശതമാനം ഘടകഭാഗങ്ങളും ആഭ്യന്തരമായി നിര്‍മിച്ചതായിരിക്കണമെന്നാണ് വ്യവസ്ഥ.
കപ്പലിലുറപ്പിക്കുന്ന സ്‌റ്റെബിലൈസ്ഡ് വിദൂര നിയന്ത്രിത തോക്കുകള്‍ (എസ്ആര്‍സിജി) എന്നാണ് ഇവയുടെ പേര്. 1752.13 കോടി രൂപയാണ് ഇതിന് ചെലവുവരിക. ഇവ ലഭിക്കുന്നതോടെ നാവിക സേനയുടെയും തീരരക്ഷാ സേനയുടേയും കരുത്ത് വര്‍ധിക്കും. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിക്ക് ആക്കം കൂട്ടുന്ന പദ്ധതിയാണിത്. അഞ്ചു വര്‍ഷം കൊണ്ടാണ് തോക്കുകള്‍ നിര്‍മിച്ചുകൈമാറുക.
കണ്‍പൂരിലെ അഡ്‌വാന്‍സ്ഡ് വെപ്പണ്‍സ് എക്വിപ്‌മെന്റ്‌സ് ലിമിറ്റഡ് അടക്കം 125ലേറെ ഭാരത കമ്പനികള്‍ക്ക് കരാറിന്റെ പ്രയോജനം ലഭിക്കും. കൂടുതല്‍ പേര്‍ക്ക് തൊഴിലവസരവും ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: