ഭുവനേശ്വര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍, ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യം മുന്നേറുകയാണെന്ന് ഇന്ത്യന്‍ മൈനോരിറ്റീസ് ഫൗണ്ടേഷന്.
ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ഒഡീഷയിലെ ഭുവനേശ്വറില്‍ സംഘടിപ്പിച്ച സദ്ഭാവാനാ ശൃംഖല എന്ന പരിപാടിയാണ് മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയത്. കട്ടക്ക്- ഭുവേശ്വര് ആര്‍ച്ച് ബിഷപ് ജോണ്‍ ബര്‍വ പരിപാടിയില്‍ പങ്കെടുത്തു.
എണ്‍പത്തിമൂന്നാം തവണയാണ് മൈനോരിറ്റീസ് ഫൗണ്ടേഷന് സദ്ഭാവനാ ശൃംഖല സംഘടിപ്പിക്കുന്നത്. ഭുവനേശ്വറില്‍ ഇത്തരത്തില്‍ കൂട്ടായ്മ സംഘടിപ്പിക്കാന്‍ കഴിഞ്ഞത് സവിശേഷ അനുഭവമാണെന്നും പ്രധാനമന്ത്രിക്ക് നന്ദി അറിയിക്കുന്നതായും ആര്‍ച്ച് ബിഷപ് ജോണ്‍ ബര്‍വ പറഞ്ഞു.
സംഘടനയുടെ സഹ സ്ഥാപകനായ പ്രൊഫ. ഹിമാനി സൂദ് സദ്ഭാവനാ ശൃംഖലയ്ക്ക് നേതൃത്വം നല്കി. ക്രൈസ്തവ സമൂഹത്തില്‍ നിന്നുള്ള നിരവധി പേര് കൂട്ടായ്മയില്‍ സംബന്ധിച്ചു. പ്രധാനമന്ത്രിയുടെ ഏക ഭാരതം ശ്രേഷ്ഠ ഭാരതം ആശയത്തിന് ദേശീയ, അന്തര്‍ദേശീയ തലത്തില്‍ കൂടുതല്‍ പ്രസക്തി കൈവന്നിരിക്കുകയാണെന്ന് സമ്മേളനം വിലയിരുത്തി. ആദ്യം രാഷ്ട്രം, പിന്നീട് മതം എന്ന സന്ദേശമാണ് ഇത്തവണത്തെ സദ്ഭാവനാ ശൃംഖല മുന്നോട്ടുവയ്ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: