കല്‍പ്പറ്റ: വീര തലക്കര ചന്തു സ്മാരകസമിതി സ്വാഗത സംഘം രൂപീകരിച്ചു. ചെയര്‍മാനായി ഗോകുലം ഗോപാലനെ തെരഞ്ഞെടുത്തു. അഖില ഭാരതീയ വനവാസി കല്യാണ ആശ്രമം സ്വാതന്ത്ര്യത്തിന്റെ അമൃതവര്‍ഷത്തില്‍ ആരംഭിച്ച പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവന് നല്കിയ മഹാത്മാക്കളുടെ ചരിത്രം പുറത്തുകൊണ്ടു വരാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. പരിപാടിയുടെ തുടര്‍ച്ചയായി വീര തലക്കര ചന്തുവിന്റെ പേരില്‍ പഠനഗവേഷണ കേന്ദ്രം, വെങ്കല പ്രതിമ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ നടപ്പിലാക്കാനാണ് സ്വാഗതസംഘം രൂപീകരിച്ചത്.
ജനറല്‍ കണ്‍വീനറായി നരിക്കോട് സുഷാന്ത്, ജനറല്‍ സെക്രട്ടറി ജയ്ദീപ്, ട്രഷററായി പോള്‍സോ എനര്‍ജി ലിമിറ്റഡ് ചെയര്മാന് ടി.വി. ശ്രീധരന് എന്നിവരെ തിരഞ്ഞെടുത്തു. ഇ. ശ്രീധരന്, സ്വാമി ഹംസാനന്ദപുരി, ബ്രഹ്മചാരിണി ദീക്ഷിതാമൃത ചൈതന്യ, ബ്രഹ്മകുമാരി ഷീലാബഹന്ജി, സ്വാമി ഈശ്വരാനന്ദ ഭാരതി, ആര്‍എസ്എസ് ജില്ലാ സംഘചാലക് വി. ചന്ദ്രന്, ഗോത്ര ആചാര്യന് രാമസ്വാമി, പദ്മശ്രീ ഡോ. സഗ്ദേവ്, ഡോ. സജ്ഞീവ് വാസുദേവ്, ടി.ടി. ദാരപ്പന്, പള്ളിയറ രാമന്, കെ.സി. പൈതല്‍ എന്നിവരാണ് രക്ഷാധികാരികള്‍.
ഉപാധ്യക്ഷര്‍- സി.കെ. ബാലകൃഷ്ണന്, രുക്മണി ഭാസ്കരന്, രാജേന്ദ്ര പ്രസാദ്, എസ്. ദേവകി. ജോയിന്റ് കണ്‍വീനര്‍മാര്‍- ഗ്രന്ഥകാരന് വി.കെ. സന്തോഷ് കുമാര്‍, ഏകല്‍ അഭിയാന് ജില്ലാ പ്രസിഡന്റ് എം. വേലായുധന്, വിവേകാനന്ദ കള്‍ച്ചറല്‍ സെന്‍ട്രല്‍ ചെയര്മാന് രവീന്ദ്രന് പൊയിലൂര്‍.
വെങ്കല പ്രതിമ നിര്‍മ്മാണത്തിന്റെ ആദ്യ സമര്‍പ്പണ നിധി ഡോ.കെ. എസ്. അപര്‍ണ നല്കിയ ഒരു ലക്ഷം രൂപയുടെ ചെക്ക് വേദിയില്‍ പള്ളിയറ രാമനില്‍ നിന്ന് സ്വാഗതസംഘം വൈസ് ചെയര്മാന് സി.കെ. ബാലകൃഷ്ണന് സ്വീകരിച്ചു. യോഗം സ്വാമി ഹംസാനന്ദപുരി ഉദ്ഘാടനം ചെയ്തു. പള്ളിയിറ രാമന് അധ്യക്ഷനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: