റൂര്‍ക്കല: എഫ്ഐഎച്ച് പ്രോ ലീഗ് ഹോക്കിയില്‍ ഭാരത വനിതകള്‍ ഇന്ന് നെതര്‍ലന്‍ഡിനോട് ഏറ്റുമുട്ടും. രാത്രി ഏഴരയ്ക്കാണ് മത്സരം ആരംഭിക്കുക. ഇതുവരെ കളിച്ച അഞ്ചെണ്ണത്തില്‍ ഒന്നില്‍ മാത്രമാണ് ഭാരതത്തിന് ജയിക്കാനായത്. ബാക്കിയുള്ള നാലെണ്ണവും പരാജയപ്പെട്ടു. മൂന്ന് പോയിന്റോടെ ടീം അഞ്ചാം സ്ഥാനത്താണുള്ളത്.
കഴിഞ്ഞ ദിവസം മത്സരത്തില്‍ ടീം ചൈനയോട് മത്സരിച്ച് പരാജയപ്പെട്ടിരുന്നു. റൂര്‍ക്കല ബിര്‍സ മുണ്ട സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഭാരതത്തിന്റെ പരാജയം. ലോക എട്ടാം നമ്പര്‍ ടീമായ ഭാരതം മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ മുന്നിലെത്തിയതാണ്. സംഗീത കുമാരി ആണ് ഗോള്‍ നേടിയത്. എന്നാല്‍ 14-ാം മിനിറ്റിലും 53-ാം മിനിറ്റിലും ഗോളുകള്‍ തിരിച്ചടിച്ച് ചൈന വിജയം കൈക്കലാക്കുകയായിരുന്നു.
ഇന്ന് ഭാരതം നേരിടാനിറങ്ങുന്ന നെതര്‍ലന്‍ഡ്സ് കളിച്ച ഒമ്പതെണ്ണത്തിലും വിജയിച്ച് 27 പോയിന്റുമായി പട്ടികയില്‍ മുന്നില്‍ നില്ക്കുന്ന നെതര്‍ലന്‍ഡ്സ് ആണ്. അഞ്ചില്‍ നാല് മത്സരവും ജയിച്ച ചൈനയാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് ഓസ്ട്രേലിയയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: