ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളുടെ പേരില്‍ മാറ്റം വരുത്തുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം രൂപീകരിച്ച സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് അവാര്‍ഡുകളുടെ പേരുകള്‍ മാറ്റുന്നത്.
സംവിധായകന് പ്രിയദര്ശന് ഉള്‍പ്പെട്ട സമിതി നല്കിയ റിപ്പോര്‍ട്ട് പ്രകാരമാണ് മാറ്റങ്ങള്‍ക്കുളള ഉത്തരവിറങ്ങിയത്. മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരത്തിന് മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ പേരും ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള പുരസ്കാരത്തിന് പ്രശസ്ത നടി നര്‍ഗീസ് ദത്തിന്റെ പേരും നല്‍കിയിരുന്നത് ഒഴിവാക്കി.
നവാഗത സംവിധായകനുള്ള അവാര്‍ഡ് തുക നിര്‍മാതാവിനും സംവിധായകനും നല്‍കിയിരുന്നത് ഇനി മുതല്‍ ഇനി സംവിധായകന് മാത്രമായിരിക്കും നല്‍കുക. ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള നര്‍ഗീസ് ദത്ത് അവാര്‍ഡ് ഇനി ദേശീയ, സാമൂഹിക, പാരിസ്ഥിതി മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് എന്ന പേരിലായിരിക്കും നല്‍കുകയ
2022ലെ ഏഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളുടെ ചട്ടങ്ങളിലാണ് മാറ്റം വരുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: