ന്യൂദല്‍ഹി : കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാര്‍ നല്കിയ ഹര്‍ജിയില്‍ കേരള സര്‍ക്കാരും കേന്ദ്രവുമായി ചര്‍ച്ച നടത്തിക്കൂടേയെന്ന് സുപ്രീം കോടതി. സൗഹാര്‍ദ്ദപരമായ സമീപനം ഉണ്ടായിക്കൂടേയെന്ന് കോടതി ചോദിച്ചതിനെ തുടര്‍ന്ന് ചര്‍ച്ചക്ക് തയാറെന്ന് കേരളവും കേന്ദ്രവും കോടതിയെ അറിയിച്ചു.
.ചര്‍ച്ചകള്‍ക്ക് കോടതി മധ്യസ്ഥത വഹിക്കുന്നത് അവസാനം മതിയെന്നും രണ്ടു മണിക്ക് രണ്ട് വിഭാഗവും നിലപാട് അറിയിക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
ചര്‍ച്ചയ്ക്കായി കേരള ഉദ്യോഗസ്ഥര്‍ ബുധനാഴ്ച ന്യൂദല്‍ഹിയിലെത്തും. ചര്‍ച്ചയില്‍ ഫലമുണ്ടായോ എന്ന് തിങ്കളാഴ്ച സുപ്രീം കോടതിയെ അറിയിക്കും.
സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തിരമായി കടമെടുക്കാനുള്ള അനുവാദവും കേരളം തേടി. കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയമാണെന്നും സാമ്പത്തിക പ്രതിസന്ധിക്ക് കാരണം അതാണെന്നും ഹര്‍ജി തള്ളണമെന്നുമാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം.
കേരളത്തിനായി അഡ്വക്കേറ്റ് ജനറല്‍ ഗോപാലകൃഷ്ണ കുറുപ്പും കോടതിയില്‍ ഹാജരായി.
എ ജി ഇക്കാര്യത്തില്‍ വിശദമായ കുറിപ്പും ധനകാര്യ മന്ത്രാലയം സത്യവാംഗ്മൂലവും സമര്‍പ്പിച്ചിട്ടുണ്ട്. കേരളത്തിന്റെ സത്യവാംഗ്മൂലത്തിന് മറുപടി നല്കാന് മൂന്നാഴ്ചത്തെ സമയവും കേന്ദ്രം തേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: