തിരുവനന്തപുരം: പിഎസ്‌സി പരീക്ഷയില്‍ ആള്‍മാറാട്ടം നടത്താന്‍ ശ്രമം നടത്തിയ കേസിലെ പ്രതികളായ സഹോദരന്മാര്‍ പ്രാഥമിക പരീക്ഷയിലും ആള്‍മാറാട്ടം നടത്തിയെന്ന് വിവരം. പ്രിലിമിനറി പരീക്ഷയില്‍ അമല്‍ ജിത്തിന് വേണ്ടി പരീക്ഷ എഴുതിയത് സഹോദരന്‍ അഖില്‍ ജിത്താണെന്ന് പൊലീസ് പറയുന്നു.
പൂജപ്പുര ചിന്നമ്മ മെമ്മോറിയല്‍ സ്‌കൂളില്‍ നടന്ന പി എസ് സി പരീക്ഷയ്‌ക്കിടെ ബയോമെട്രിക് പരിശോധന നടത്തവെ അഖില്‍ ജിത്ത് ഹാളില്‍ നിന്നും ഇറങ്ങി ഓടിയിരുന്നു. രണ്ടാമത്തെ പരീക്ഷക്കിടെയാണ് പിടിക്കപ്പെട്ടത്. പ്രാഥമിക പരീക്ഷ അമല്‍ ജിത്ത് വിജയിച്ചത് സഹോദരന്‍ എഴുതിയതിനാലാണെന്നാണ് കരുതുന്നത്. കേരള സര്‍വ്വകലാശാല ലാസ്റ്റ് ഗ്രേഡ് പരീക്ഷക്കിടെയാണ് സംഭവം.
പൊലീസ് കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം ചെയ്യുകയാണ്. കേസില്‍ പ്രതികളാക്കപ്പെട്ടതിനെ തുടര്‍ന്ന് നേമം സ്വദേശികളായ അമല്‍ ജിത്ത്, അഖില്‍ ജിത്ത് എന്നിവര്‍ വെള്ളിയാഴ്ച വൈകിട്ടാണ് എസിജെഎം കോടതിയില്‍ കീഴടങ്ങിയത്.
അമല്‍ജിത്തിന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയതോടെയാണ് സഹോദരങ്ങള്‍ നടത്തിയ ആള്‍മാറാട്ടം വ്യക്തമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: