ന്യൂഡൽഹി: പലിശ-നികുതിയേതര വരുമാനത്തിൽ ബിഎസ്എൻഎൽ 1,500 കോടിയിൽ അധികം ലാഭം നേടിയെന്ന് കേന്ദ്ര ടെലികോം ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. 2022 സാമ്പത്തിക വർഷം മുതൽ ബിഎസ്എൻഎൽ പ്രവർത്തന ലാഭം നേടിയെന്ന് അദ്ദേഹം വ്യക്തമാക്കി.
ബിഎസ്എൻഎല്ലിന്റെ രണ്ട് പുനരുജ്ജീവന പാക്കേജുകളിൽ നിന്നാണ് ലാഭം ലഭിച്ചിരിക്കുന്നത്.നിലവിൽ 4ജിയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങൾകൊണ്ട് തന്നെ 5ജി അവതരിപ്പിക്കാനാണ് ബിഎസ്എൻഎല്ലിന്റെ നീക്കം. 4ജി വയർലെസ് സേവന വിപണിയിൽ ബിഎസ്എൻഎൽ മുന്നേറ്റം കാഴ്ച വയ്ക്കുമെന്നും 2027 സാമ്പത്തിക വർഷത്തിലേക്ക് ചുവടുവയ്ക്കുമ്പോൾ ലാഭകരമാകുമെന്നാണ് വിലയിരുത്തലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇലക്ട്രോണിക് കയറ്റുമതി മേഖലയിൽ ഭാരതം 10 ബില്യൺ ഡോളറിന്റെ നാഴികക്കല്ലിലെത്തിയതായി മന്ത്രി അറിയിച്ചു. വരും വർഷങ്ങളിൽ ഉത്പാദനത്തിൽ 300 ബില്യൺ ഡോളറും കയറ്റുമതിയിൽ 100 ബില്യൺ ഡോളറും കൈവരിക്കുന്നതിനുള്ള ലക്ഷ്യത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: