ചെന്നൈ: സര്‍ക്കാര്‍ ജോലിക്ക് കോഴ വാങ്ങിയെന്ന കേസിലും കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും ഇ ഡി അറസ്റ്റ് ചെയ്ത തമിഴ്നാട് മന്ത്രി വി സെന്തില്‍ ബാലാജി മന്ത്രിപദം രാജിവച്ചു. അറസ്റ്റിനു പിന്നാലെ വകുപ്പില്ലാ മന്ത്രിയായി തുടരുകയായിരുന്നു സെന്തില്‍ ബാലാജി. തുടര്‍ച്ചയായി ജാമ്യം നിഷേധിക്കപ്പെട്ടതോടെയാണു രാജി. അറസ്റ്റ് ചെയ്ത് എട്ടുമാസത്തിന് ശേഷമാണ് മന്ത്രിസ്ഥാനം രാജിവെക്കുന്നത്.
വകുപ്പില്ലാ മന്ത്രിയായി സെന്തില്‍ തുടരുന്നതിനെ മദ്രാസ് ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. നിലവില്‍ സെന്തിലിന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: