കൊച്ചി: തൃപ്പൂണിത്തുറ പുതിയകാവിലെ സ്ഫോടനത്തില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്. ജില്ലാ കളക്ടറും എറണാകുളം സിറ്റി പൊലീസ് കമ്മീഷണറും സ്ഫോടനത്തെക്കുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മനുഷ്യാവകാശ കമ്മീഷന് ഉത്തരവിട്ടു.
പുതിയകാവില്‍ പടക്ക സംഭരണ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തില്‍ പരിക്കേറ്റ അഞ്ചു പേരാണ് കളമശ്ശേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിലുളളത്. ബേണ്‍ ഐസിയുവിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഗുരുതരമായി പരിക്കേറ്റ ദിവാകരന് (55) , കൊല്ലം പാരിപ്പിള്ളി സ്വദേശി അനില്‍ (49), മധുസൂദനന് (60), ആദര്‍ശ് (29), ആനന്ദന് (69) എന്നിവരാണ് ബേണ്‍ ഐസിയുവില്‍ ചികിത്സയിലുളളത്. വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് ചികിത്സ ലഭ്യമാക്കിവരുകയാണെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: