കൊല്‍ക്കത്ത: നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടനും ബിജെപി നേതാവുമായ മിഥുന് ചക്രവര്‍ത്തിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍. അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്.
മരുന്നുകളോട് നന്നായി പ്രതികരിക്കുന്നു, പൂര്‍ണ ബോധവാനാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് പോകും വരെ നിരീക്ഷണത്തില്‍ തുടരും. എംആര്‍ഐ സ്കാന്‍ ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തിയെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. നെഞ്ചുവേദനയെ തുടര്‍ന്ന് ശനിയാഴ്ചയാണ് മിഥുന് ചക്രവര്‍ത്തിയെ കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: