തിരുവനന്തപുരം: സിവില്‍ സപ്ലൈസില്‍ 24 രൂപയ്ക്ക് അരി ലഭിക്കുന്നുണ്ടെന്ന് ഭക്ഷ്യമന്ത്രി വീരവാദം മുഴക്കുന്നെങ്കിലും അരി വിതരണം നിലച്ചിട്ട് ഒരു മാസം പിന്നിടുന്നു. പല ഔട്ട്ലെറ്റുകളിലും ക്രിസ്മസിനു വന്ന അരി തീര്‍ന്ന ശേഷം ലോഡ് വന്നിട്ടില്ല. മട്ട അരി 24 രൂപയ്ക്കും ജയ, കുറുവ അരി, പച്ചരി എന്നിവ 25 രൂപയ്ക്കുമാണ് സിവില്‍ സപ്ലൈസ് ഔട്ട്ലെറ്റുകള് വഴി വിതരണം ചെയ്തിരുന്നത്. വിതരണം നിലച്ചതോടെ പൊതുവിപണിയില്‍ വിലക്കയറ്റം രൂക്ഷമായി.
ഇതിനിടെ, വിലക്കയറ്റത്താല്‍ പൊറുതിമുട്ടുന്ന ജനങ്ങള്‍ക്ക് ആശ്വാസത്തിനുള്ള വക കാണാതെ കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന ഭാരത് അരിയെ വിമര്‍ശിക്കാന്‍ സമയം കണ്ടെത്തുകയാണ് മന്ത്രി ജി.ആര്. അനില്‍. ഇവിടെ കുറഞ്ഞ വിലയ്ക്കു നല്കുന്ന അതേ റേഷനരിയാണ് വില കൂട്ടി കേന്ദ്ര സര്‍ക്കാര്‍ 29 രൂപയ്ക്കു നല്‍കുന്നതെന്നും ഇതു തട്ടിപ്പാണെന്നും മന്ത്രി ആരോപിക്കുന്നു. എന്നാല്‍ നല്ല ഗുണ നിലവാരമുള്ള, വിപണിയില്‍ 44 മുതല്‍ 50 രൂപ വരെ വിലയുള്ള പൊന്നി അരിയാണ് കേന്ദ്രം 29 രൂപ നിരക്കില്‍ വില്‍ക്കുന്നത്. കേരളത്തില്‍ 220 അരി വിതരണ കേന്ദ്രങ്ങള്‍ തുടങ്ങാനാണ് കേന്ദ്ര പദ്ധതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: