ന്യൂഡൽഹി: പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിൽ കാലതാമസം വരുത്തിയവരിൽ നിന്നും പിഴയായി ഇതുവരെ 600 കോടി രൂപ പിഴ ഈടാക്കിയതായി റിപ്പോർട്ട്. ഏകദേശം 11.48 കോടി പാൻകാർഡുകളാണ് ഇനിയും ആധാറുമായി ലിങ്ക് ചെയ്യാനുള്ളതെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി വ്യക്തമാക്കി.
കോടിക്കണക്കിന് പെർമനന്റ് അക്കൗണ്ട് നമ്പറുകൾ ഇപ്പോഴും ബയോ മെട്രിക്ക് ഐഡന്റിറ്റിയുമായി ബന്ധിപ്പിച്ചിട്ടില്ലെന്ന് പങ്കജ് ചൗധരി പാർലമെന്റിൽ അറിയിച്ചു. 2023 ജൂൺ 30-ന് ശേഷം പാനും ആധാറും ലിങ്ക് ചെയ്യാത്തവരിൽ നിന്ന് 1000 രൂപ പിഴയായി സർക്കാർ ഈടാക്കിയിട്ടുണ്ട്. ബയോമെട്രിക് ആധാറുമായി പാൻ ലിങ്ക് ചെയ്യുന്നതിനുള്ള അവസാന തീയതി 2023 ജൂൺ 30 വരെയായിരുന്നു.
പാൻകാർഡും ആധാർ കാർഡും ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിനായി ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ എസ്എംഎസ് മാർഗ്ഗമോ ഉപയോഗിക്കാവുന്നതാണ്.
ഓൺലൈൻ മുഖേന….
https://uidai.gov.in/ എന്ന വെബ്സൈറ്റിൽ ആധാർ സർവ്വീസസ് എന്ന് ക്ലിക്ക് ചെയ്ത് ആധാർ ലിങ്കിംഗ് സ്റ്റാറ്റസ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യിക്കുക. 12 അക്ക ആധാർ നമ്പരും പാൻ കാർഡ് നമ്പറും നൽകുക. ശേഷം ഗെറ്റ് ലിങ്കിംഗ് സ്റ്റാറ്റസ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. നിങ്ങളുടെ ആധാറും പാനും ലിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ അത് സ്ക്രീനിൽ വ്യക്തമായി എഴുതിക്കാണിക്കും.
എസ്എംഎസ് മാർഗം…
മൊബൈലിൽ നിന്ന് UIDPAN ( സ്പെയ്സ് ) 112 അക്ക ആധാർ നമ്പർ ( സ്പേസ് ) 10 അക്ക പാൻ നമ്പർ എന്ന ഫോർമാറ്റിൽ ടൈപ്പ് ചെയ്യുക. 567678 എന്ന നമ്പരിലേക്കോ 56161 എന്ന നമ്പറിലേക്കോ എസ്എംഎസ് അയക്കുക. പാൻ നിങ്ങളുടെ ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ അത് വ്യക്തമാക്കുന്ന മെസേജ് മറുപടിയായി ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: